വയനാട്ടിൽ വടികൊണ്ട് അടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും

Spread the love

കല്‍പ്പറ്റ: വടി കൊണ്ടടിച്ച് 52 വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് മൂന്നര വര്‍ഷം തടവും 10,000 രൂപ പിഴയും.

video
play-sharp-fill

തോമാട്ടുച്ചാല്‍ കടല്‍മാട് കെ. മനു(28)വിനെയാണ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് എം. നസീറ ശിക്ഷിച്ചത്. 2018 നവംബറിലാണ് സംഭവം.

കുടുംബവഴക്കിനെ തുടര്‍ന്നുണ്ടായ അടിപിടിയില്‍ മനുവിന്റെ അച്ഛന്റെ സഹോദരിയായ കല്ല്യാണിയാണ് കൊല്ലപ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന:പൂര്‍വമല്ലാത്ത നരഹത്യ, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. അമ്പലവയല്‍ സബ് ഇന്‍സ്പെക്ടറായിരുന്ന എം. അബ്ബാസ് അലി ആദ്യ അന്വേഷണം നടത്തിയ കേസില്‍ അന്നത്തെ സിഐ ജേക്കബ് കുറ്റപത്രം സമര്‍പ്പിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ എം.കെ. ജയപ്രമോദ് ഹാജരായി.