play-sharp-fill
രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി ; മുൻ വില്ലേജ് അസിസ്റ്റന്‍റിനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി ; മുൻ വില്ലേജ് അസിസ്റ്റന്‍റിനെ ഏഴ് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

സ്വന്തം ലേഖകൻ

മലപ്പുറം: കൈക്കൂലി കേസിൽ മുൻ വില്ലേജ് അസിസ്റ്റന്‍റിനെ കഠിന തടവ്. മലപ്പുറം ജില്ലയിലെ മാറാക്കര വില്ലേജ് ഓഫീസിലെ മുൻ വില്ലേജ് അസിസ്റ്റന്‍റായിരുന്ന അനിൽ കുമാറിനെയാണ് ഏഴ് വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷിച്ചത്.

2015ൽ മലപ്പുറം ജില്ലയിലെ പുന്നത്തല സ്വദേശിയായ ഒരാളുടെ പേരിലുള്ള രണ്ട് ഏക്കർ 33 സെന്റ് വസ്തുവിന്റെ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് 5,000 രൂപ കൈക്കൂലി വാങ്ങവേ മലപ്പുറം വിജിലൻസ് യൂണിറ്റാണ് അനില്‍ കുമാറിനെ കയ്യോടെ പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്‍റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ ജനങ്ങളോട് അഭ്യർത്ഥിച്ചു.