അൻപത് സ്ത്രീകളെ വശീകരിച്ച ഹരിയുടെ ലാപ്പ് ടോപ്പ് കണ്ട് പൊലീസ് ഞെട്ടി..! അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വൻ ശേഖരവുമായി ഹരിയുടെ ലാപ്പ്‌ടോപ്പ്; ഹരിയെ കുടുക്കിയത് അരീപ്പറമ്പുകാരിയുടെ ധൈര്യം

അൻപത് സ്ത്രീകളെ വശീകരിച്ച ഹരിയുടെ ലാപ്പ് ടോപ്പ് കണ്ട് പൊലീസ് ഞെട്ടി..! അശ്ലീല വീഡിയോയുടെയും ചിത്രങ്ങളുടെയും വൻ ശേഖരവുമായി ഹരിയുടെ ലാപ്പ്‌ടോപ്പ്; ഹരിയെ കുടുക്കിയത് അരീപ്പറമ്പുകാരിയുടെ ധൈര്യം

തേർഡ് ഐ ബ്യൂറോ

കോട്ടയം: അൻപതിലേറെ സ്ത്രീകളെ വശീകരിച്ച് പീഡിപ്പിച്ച പീഡനവീരൻ ഹരിയുടെ ലാപ്‌ടോപ്പിൽ നിറയെ താൻ കുടുക്കിലാക്കിയ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും. ഹരിയുടെ കെണിയിൽ കുടുങ്ങിയവരിൽ പലരും ഈ കുടുക്കിൽ നിന്നും രക്ഷപെടാനാവാതെ ശ്വാസം മുട്ടുമ്പോഴാണ് ആശ്വാസവുമായി പൊലീസ് എത്തിയത്. അൻപതിലേറെ സ്ത്രീകളുടെ കുടുംബത്ത് പ്രശ്‌നമുണ്ടാക്കി, ഭാര്യയെയും ഭർത്താവിനെയും തമ്മിലടിപ്പിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന അരീപ്പറമ്പ് തോട്ടപ്പള്ളിൽ പ്രദീഷ്‌കുമാറിനെ (ഹരി – 25) ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തതോടെ നിരവധി സ്ത്രീകളാണ് രക്ഷപെട്ടത്.
ഇയാളുടെ ലാപ്പ് ടോപ്പിൽ നിറയെ അശ്ലീല ചിത്രങ്ങളുടെ വൻ ശേഖരമാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. കുടുക്കിൽപ്പെടുന്ന സ്ത്രീകളെ കെണിയിൽ ആക്കുന്നതിനായി ഇയാൾ ഉപയോഗിച്ചിരുന്നത് ഈ അശ്ലീല ചിത്രങ്ങളായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ ചിത്രങ്ങളും വീഡിയോയും ഇവരെ കാട്ടിയ ശേഷമായിരുന്നു പ്രതിയുടെ പീഡനങ്ങളെല്ലാം.
തന്റെ കെണിയിൽ പെടുന്ന സ്ത്രീകളുടെ ചിത്രങ്ങൾ സൂക്ഷിക്കുന്നതിനായി ലാപ്‌ടോപ്പിൽ ഓരോ ഫോൾഡറും ഇയാൾ സൃഷ്ടിച്ചിരുന്നു. സ്ത്രീകൾ ആദ്യം അയക്കുന്ന ചിത്രങ്ങൾ മുതൽ ഇയാൾ എണ്ണമിട്ട് ഫോൾഡറിൽ സൂക്ഷിച്ചിരുന്നു. തന്റെ കെണിയിൽപെടുന്ന സ്ത്രീകളോട് ആദ്യം സെൽഫി ചോദിക്കുന്നതായിരുന്നു പ്രതിയുടെ രീതി. തുടർന്ന് പതിയെ പതിയെ സൗഹൃദം സ്ഥാപിച്ച് വീഡിയോ കോൾ ചെയ്യും. വീഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടുകൾ എടുത്ത ശേഷം ഇത് മോർഫ് ചെയ്താണ് ഇയാൾ സ്ത്രീകളെ കെണിയിലാക്കുന്നത്. ഓരോ സ്ത്രീകളുടെയും മോർഫ് ചെയ്ത ചിത്രങ്ങളും, അല്ലാത്ത ചിത്രങ്ങളും ഇയാൾ സൂക്ഷിച്ചിരുന്നു.
തന്റെ ഇഷ്ടത്തിന് വഴങ്ങാത്ത സ്ത്രീകളെ വീഡിയോയും ചിത്രങ്ങളും പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ സ്ത്രീകളെ ഭയപ്പെടുത്തിയിരുന്നത്. പ്രതി പിടിയിലായതോടെ പല സ്ത്രീകളും ഇപ്പോൾ ആശ്വാസത്തിലാണ്. എന്നാൽ, പലരും ഇതുവരെയും പരാതിയുമായി രംഗത്ത് എത്തിയിട്ടുമില്ല. കൂടുതൽ പരാതി ലഭിച്ചാൽ പ്രതിയ്‌ക്കെതിരായ നടപടി ശക്തമാക്കാനാണ് പൊലീസന്റെ നീക്കം.