video
play-sharp-fill

അരനൂറ്റാണ്ട് പഴക്കമുള്ള ഊട്ടി ലോഡ്ജ് കെട്ടിടം വീണ്ടും ലേലം ചെയ്യുന്നു; തൊട്ടാൽ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള കെട്ടിടം ലേലം ചെയ്യുന്നതിന് പിന്നിൽ വൻ അഴിമതി

അരനൂറ്റാണ്ട് പഴക്കമുള്ള ഊട്ടി ലോഡ്ജ് കെട്ടിടം വീണ്ടും ലേലം ചെയ്യുന്നു; തൊട്ടാൽ ഇടിഞ്ഞു വീഴാൻ സാധ്യതയുള്ള കെട്ടിടം ലേലം ചെയ്യുന്നതിന് പിന്നിൽ വൻ അഴിമതി

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഊട്ടിലോഡ്ജ് കെട്ടിടം വീണ്ടും ലേലം ചെയ്യുന്നു.അരനൂറ്റാണ്ടിലേറെ പഴക്കമുള്ള കെട്ടിടമാണ് ഇപ്പോൾ യാതൊരു മാനദണ്ഡവുമില്ലാതെ ലേലം ചെയ്യുന്നത്. ഇന്നു രാവിലെ 11 മണി മുതൽ നഗരസഭ ഓഫിസിൽ ലേല നടപടികൾ ആരംഭിച്ചിട്ടുണ്ട്. നേരത്തെ കൽപ്പക സൂപ്പർമാർക്കറ്റ് പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് ഇത്തരത്തിൽ ലേലം ചെയ്യാൻ നീക്കം നടക്കുന്നത്.

തിരുനക്കര ബസ് സ്റ്റാൻഡിന്റെ നാലു വശത്തുമായി നില ചെയ്യുന്ന ഊട്ടി ലോഡ്ജ് കെട്ടിടത്തിന് ബലക്ഷയമുണ്ടെന്നു നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കെട്ടിടമാണ് യാതൊരു മാനദണ്ഡവുമില്ലാതെ ലേലം ചെയ്യാൻ നഗരസഭ തയ്യാറാകുന്നത്. കോട്ടയം നഗരത്തിൽ തന്നെ ജോസ്‌കോ ജുവലറി പ്രവർത്തിക്കുന്ന രാജീവ് ഗാന്ധി കോംപ്ലക്‌സിന്റെ മുകളിലെ നില ഇതുവരെ നിർമ്മിക്കാൻ തയ്യാറാകാത്ത നഗരസഭയാണ് ഇപ്പോൾ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കെട്ടിടം ലേലം ചെയ്യാൻ തയ്യാറാകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം നഗരത്തിലെ വൻ വ്യവസായിക്കു വേണ്ടിയാണ് ഇപ്പോൾ ഈ കെട്ടിടം ലേലം ചെയ്യാൻ തയ്യാറാകുന്നതെന്നാണ് സൂചന. ഊട്ടിലോഡ്ജ് പ്രവർത്തിക്കുന്ന കെട്ടിടം പൊളിച്ചു പണിയണമെന്നു നേരത്തെ തന്നെ വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നു. എന്നാൽ, മാറിമാറിയെത്തായ രാഷ്ട്രീയ കക്ഷികൾ ആരും തന്നെ ഇതിനു തയ്യാറായിരുന്നില്ല. ഇതിനിടെയാണ് ഇപ്പോൾ വീണ്ടും കെട്ടിടം പൊളിച്ചു പണിയാതെ തന്നെ ലേലം ചെയ്യാനുള്ള നീക്കം നടക്കുന്നത്.

കോട്ടയം നഗരമധ്യത്തിലെ ഏറ്റവും കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിൽ ഒന്നാണ് ഊട്ടി ലോഡ്ജ്. ഇതു സംബന്ധിച്ചു തേർഡ് ഐ ന്യൂസ് ലൈവ് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇതേ കെട്ടിടം തന്നെ നഗരസഭ അധികൃതർ വീണ്ടും ലേലം ചെയ്യാൻ തയ്യാറെടുക്കുന്നത്.

ഇതിനെതിരെ വിവിധ കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നെങ്കിലും നഗരസഭ ഇനിയും ഈ തീരുമാനം പുനപരിശോധിക്കാൻ തയ്യാറായിട്ടില്ല. കോട്ടയം നഗരസഭ ഓഫിസിൽ ഇപ്പോഴും ലേല നടപടികൾ പുരോഗമിക്കുകയാണ്.