
തിരുവല്ലം : പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയുമായി സൗഹൃദത്തിലായ 50 കാരനായ ആണ്‍സുഹൃത്തിനെ പെൺകുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് ക്രൂരമായി മർദിച്ച ശേഷം കയ്യും കാലും തല്ലിയൊടിച്ചു.
നെടുമങ്ങാട് അഴിക്കോട് സ്വദേശിയായ റഹീമിനെ(50) ആണ് 17കാരിയായ പെണ്‍കുട്ടിയുടെ ബന്ധുവും സുഹൃത്തുക്കളും ചേർന്ന് മർദിച്ചത്. ഗുരുതര പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇയാളുടെ വലതുകൈയും വലതുകാലുമാണ് കമ്പുകളുപയോഗിച്ച് അടിച്ചു പൊട്ടിച്ചത്. സംഭവത്തിനുശഷം ബന്ധുവായ യുവാവും സുഹൃത്തുക്കളും പെണ്‍കുട്ടിയുമായി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. യുവാക്കള്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച ഉച്ചയോടെ തിരുവല്ലം ജഡ്ജിക്കുന്നിനു മുകളിലുള്ള ഗ്രൗണ്ടിലാണ് സംഭവം. വിതുര സ്വദേശിയായ പെണ്‍കുട്ടിയുമായി റഹീമിന് പരിചയമുണ്ടായിരുന്നു. ഇയാള്‍ മൊബൈല്‍ ഫോണില്‍ അയക്കുന്ന സന്ദേശങ്ങള്‍ ബന്ധു കണ്ടിരുന്നു. തുടർന്ന് പെണ്‍കുട്ടിയെ ചോദ്യംചെയ്തു.
ഇതിനുശേഷം പെണ്‍കുട്ടിയുമായി സൗഹൃദത്തിലുള്ള റഹീമിന്റെ ഫോണില്‍ സന്ദേശമയച്ച് ജഡ്ജിക്കുന്നില്‍ വരാനായി ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് ഗ്രൗണ്ടിനു സമീപമുണ്ടായിരുന്ന ബന്ധുവും മൂന്നു സുഹൃത്തുക്കളുമെത്തി റഹീമുമായി സംസാരിച്ച് പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തില്‍നിന്നു പിൻമാറാൻ നിർബന്ധിച്ചു.
മറുപടിയില്ലാത്തതിനെ തുടർന്ന് യുവാക്കള്‍ റഹീമിനെ മർദിക്കുകയായിരുന്നു വെന്ന് തിരുവല്ലം എസ്‌എച്ച്‌ഒ ജെ.പ്രദീപ് പറഞ്ഞു. റഹീമിനെ രാത്രിയോടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. റഹീമിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവല്ലം പോലീസ് കേസെടുത്തു.