50-50 എന്ന പേരിൽ 50 ദിവസത്തേക്ക് സപ്ലൈകോയിൽ സാധനങ്ങൾ വിലക്കുറവിൽ ലഭ്യമാക്കുമെന്ന് : മുഖ്യമന്ത്രി

Spread the love

50-50 എന്ന പേരില്‍ 50 ദിവസത്തേക്ക് സപ്ലൈകോയില്‍ സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ശബരി എഫ് എം സി ജി ഉല്‍പ്പന്നങ്ങള്‍ 50 ദിവസത്തേക്ക് 50 ഉല്‍പ്പന്നങ്ങള്‍ 50% വിലക്കുറവായി നല്‍കും. സപ്ലൈകോയുടെ 50 ആം വാർഷികത്തോടനുബന്ധിച്ച്‌ രു വർഷം നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ നടത്തും. സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ 2 മണി മുതല്‍ 3 മണിവരെ 50 % വിലക്കുറവില്‍ സാധങ്ങള്‍. 14 ജില്ലകളിലും സെമിനാറുകള്‍ സംഘടിപ്പിക്കും.

ഭക്ഷ്യ സാധനങ്ങള്‍ ഏറ്റവും വിലക്കുറവ് ലഭിക്കുന്നത് സപ്ലൈകോ വഴിയാണ്. ഔട്ട്ലെറ്റുകള്‍ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കും. സിഗ്നേച്ചർ മാർക്കറ്റ് എന്ന പേരില്‍ എല്ലാ ജില്ലകളിലും ഓരോ വിപുലീകരിച്ച ഔട്ട്ലെറ്റുകള്‍ തുടങ്ങും. സപ്ലൈകോയുടെ അമ്ബതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group