കാണാതായ 5 വയസ്സുകാരനെ അയൽ വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ കണ്ടെത്തി; കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടതായി കുടുംബം; കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം; പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പോലീസ്

Spread the love

തൂത്തുക്കുടി: തമിഴ്‌നാട് തൂത്തുക്കുടിയില്‍ കാണാതായ അഞ്ചുവയസുകാരനെ അയല്‍വീട്ടിലെ ടെറസിന് മുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോവില്‍പ്പെട്ടി സ്വദേശി കറുപ്പുസ്വാമിയാണ് മരിച്ചത്. കുട്ടിയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് കുഞ്ഞിനെ കാണാതാകുന്നത്. സഹോദരനും മറ്റ് കൂട്ടുകാര്‍ക്കുമൊപ്പം കളിക്കുന്നതിനിടെയാണ് കുട്ടിയെ കാണാതായത്.

അസുഖം കാരണം 10 ദിവസമായി കുട്ടി സ്‌കൂളില്‍ പോയിരുന്നില്ല. ഈ സമയത്തൊക്കെ കുട്ടി വീട്ടിലും ചുറ്റുവട്ടത്തും തന്നെയുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകീട്ട് കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണി കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് കറുപ്പുസ്വാമിയെ കാണാനില്ലെന്ന കാര്യം മനസിലാക്കിയത്. ഉടന്‍ തന്നെ വീട്ടുകാരും അയല്‍ക്കാരും ചേര്‍ന്ന് എല്ലായിടത്തും കുട്ടിയെ തെരഞ്ഞു. ഇന്നലെ അര്‍ധരാത്രിയ്ക്കും പുലര്‍ച്ചെയ്ക്കും ഇടയിലാണ് കുട്ടിയുടെ മൃതദേഹം അയല്‍വീട്ടിലെ ടെറസില്‍ നിന്ന് കിട്ടുന്നത്.

കുട്ടിയെ ശ്വാസംമുട്ടിച്ചുകൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ആഭരണങ്ങള്‍ തട്ടിയെടുക്കാനുള്ള ശ്രമത്തിനിടെ കുട്ടിയെ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.