അഞ്ചുവയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട്, ലഹരി മരുന്ന് നൽകിയും വിഷം കുത്തിവെച്ചും കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ വിധിച്ചു; കുഞ്ഞിനെ ഏറെക്കാലം നഗ്നനാക്കി ശുചി മുറിയിലെ ടബ്ബിന് അകത്താക്കി പൂട്ടിയിടുകയും; കുട്ടി ബുദ്ധിമുട്ടിയിരിക്കുന്നത് വീഡിയോയിലൂടെ ഇവർ നിരീക്ഷിക്കുകയും വീഡിയോ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു

Spread the love

ന്യൂ ഹാംപ്ഷെയർ: 5 വയസുള്ള മകനെ ക്രൂരമായി മർദ്ദിച്ച് പട്ടിണിക്കിട്ട് ലഹരി മരുന്ന് നൽകി കൊലപ്പെടുത്തിയ അമ്മയ്ക്ക് 53 വർഷം കഠിന തടവ് ശിക്ഷ.

2021ൽ മകനെ മസാച്ചുസെറ്റ്സിലെ പാർക്കിൽ കുഴിച്ച് മൂടുന്നതിന് മുൻപ് സമാനതകളില്ലാത്ത ക്രൂരത കാണിച്ച 38കാരിക്കാണ് 53 വർഷം തടവ് ശിക്ഷ വിധിച്ചത്. 8 കിലോ മാത്രമുള്ള 5 വയസുകാരന് ഏറെ നാളുകളായി പട്ടിണിയിലായിരുന്നുവെന്നാണ് പരിശോധനയിൽ വ്യക്തമായത്.