ലഹരി വസ്തുക്കൾ കടത്താനായി ലോക്ക് പൊട്ടിച്ച് ബൈക്ക് മോഷണം; രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ലഹരി കടത്തൽ; മോഷ്ടിച്ച 6 ബൈക്കുകളുമായി പിടിയിലായത് ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന 5 വിദ്യാർത്ഥികൾ

Spread the love

കോഴിക്കോട്: വടകരയിൽ മോഷ്ടിച്ച 6 ബൈക്കുകളുമായി 5 വിദ്യാർത്ഥികൾ പിടിയിൽ. വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പിടിയിലായത്.

video
play-sharp-fill

വടകര റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ആണ് ബൈക്കുകൾ മോഷ്ടിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണ് പിടിയിലായത്.

ബൈക്കുകളിൽ ലഹരി വസ്തുക്കൾ കടത്താനായിരുന്നു വിവിധ ഇടങ്ങളിൽ നിർത്തിയിടുന്ന ബൈക്കുകൾ മോഷിടിച്ചിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രൂപമാറ്റം വരുത്തിയും വ്യാജ നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് ഇവ കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകൾ നിറം മാറ്റം വരുത്തിയിരുന്നു.