ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ് ; രക്ഷിക്കാനിറങ്ങിയ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

Spread the love

റാഞ്ചി: ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്. ഇയാളെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരും മരിച്ചു.

video
play-sharp-fill

ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്. 36 കാരനായ സുന്ദർ കർമാലി എന്ന യുവാവാണ് ബൈക്ക് കിണറ്റിലേക്ക് ഓടിച്ചത്.

ഭാര്യയുമായുള്ള വഴക്കിന് പിന്നാലെയാണ് സുന്ദർ കർമാലി എന്ന യുവാവ് തന്‍റെ മോട്ടോർ സൈക്കിള്‍ ആള്‍മറയില്ലാത്ത കിണറ്റിലേക്ക് ഓടിച്ചിറക്കിയതെന്ന് ചാർഹി പൊലീസ് സ്റ്റേഷൻ ഓഫീസർ ഗൗതം കുമാർ പറഞ്ഞു. വാഹനത്തിലെ പെട്രോള്‍ കിണറ്റിലെ വെള്ളത്തില്‍ കലർന്നു. സുന്ദറിനെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി നാല് പേർ കിണറ്റില്‍ ഇറങ്ങി. കിണറ്റിലെ വിഷ വാതക സാന്നിധ്യം ഇവർ അറിഞ്ഞിരുന്നില്ല. അഞ്ചു പേരും കിണറിനുള്ളില്‍ മരിച്ചു. സുന്ദർ കർമാലിക്ക് പുറമെ രാഹുല്‍ കർമാലി (30), ബിഷ്ണു കർമാലി (28), പങ്കജ് കർമാലി (26), സൂരജ് ഭൂയാൻ (26) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസെത്തി എല്ലാവരെയും ചാർഹി ആശുപത്രിയിലേക്ക് കൊണ്ടുപോയി. അപ്പോഴേക്കും എല്ലാവരും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. കിണറ്റിലെ വിഷ വാതകം ശ്വസിച്ചതാവാം മരണ കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാല്‍ മാത്രമേ കൃത്യമായ കാരണം വ്യക്തമാകൂ എന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഗൗതം കുമാർ അറിയിച്ചു. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.