video
play-sharp-fill

ചങ്ങനാശ്ശേരി-തിരുവല്ല ഭാഗങ്ങളിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പന; കേസിൽ യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കഞ്ചാവ് പിടിച്ചെ‌ടുത്തു

ചങ്ങനാശ്ശേരി-തിരുവല്ല ഭാഗങ്ങളിൽ കഞ്ചാവിന്റെ മൊത്ത വിൽപ്പന; കേസിൽ യുവാവ് ചങ്ങനാശ്ശേരി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്നും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അഞ്ച് കിലോ കഞ്ചാവ് പിടിച്ചെ‌ടുത്തു

Spread the love

കോട്ടയം: ചങ്ങനാശ്ശേരി തിരുവല്ല ഭാഗങ്ങളിൽ കഞ്ചാവ് മൊത്ത കച്ചവടം നടത്തിവന്നിരുന്ന യുവാവിനെ ചങ്ങനാശ്ശേരി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് ടി എസ് എം പാർട്ടിയും ചേർന്ന് പിടികൂടി. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ വില്ലേജിൽ പെരുന്തുരുത്തി കരയിൽ തെങ്ങനാംകുളം വീട്ടിൽ കുഞ്ഞുമോൻ മകൻ വിഷ്ണുകുമാർ ടി കെയാണ് അറസ്റ്റിലായത്.

ഇയാളിൽനിന്നും ഇന്നലെ രാത്രി 7.30ന് നാലുകോടി ഭാഗത്ത് വെച്ച് വിൽപ്പനയ്ക്കായി കൈവശം വെച്ചിരുന്ന 500 ഗ്രാം കഞ്ചാവ് കണ്ടെടുക്കുകയും പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന മല്ലപ്പള്ളി താലൂക്കിൽ കുന്നന്താനം വില്ലേജിൽ വള്ളമല കരയിൽ വള്ളിയാംകുന്ന് വീട്ടിൽ നിന്നും നാലു കിലോയിൽ അധികം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു.

പ്രതി മയക്കുമരുന്ന് മാഫിയയിൽ പെട്ട പ്രധാന കക്ഷിയാണെന്ന് പൊലീസ് വ്യക്തമാക്കി. കേസിൽ പ്രതിയെ കൂടാതെ കൂടുതൽ ആളുകൾക്ക് പങ്കുണ്ടാകാമെന്ന് സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും എക്സൈസ് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാർട്ടിയിൽ അസി എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പി. സജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ്: സന്തോഷ് റ്റി., ആർ. രാജേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ രതീഷ്, പ്രവീൺ വനിതാ സിവിൽ എക്സൈസ് ഓഫീസർ സോണിയ എന്നിവർ പങ്കെടുത്തു.