video
play-sharp-fill
5ജിയ്ക്ക് വേ​ഗത പോര; നിര്‍മ്മാതാക്കളില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍;   ലക്ഷ്യമിടുന്നത് ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികളെ

5ജിയ്ക്ക് വേ​ഗത പോര; നിര്‍മ്മാതാക്കളില്‍ സമ്മര്‍ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍; ലക്ഷ്യമിടുന്നത് ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികളെ

സ്വന്തം ലേഖിക

ന്യൂഡൽഹി: രാജ്യത്തെ 5ജി സേവനങ്ങള്‍ വേ​ഗതയിലാക്കാന്‍ നിര്‍മ്മാതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തി കേന്ദ്രസര്‍ക്കാര്‍.

ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള കമ്പനികളെയാണ് സര്‍ക്കാര്‍ ഇതിനായി ലക്ഷ്യമിടുന്നത്. കമ്പനിയുടെ പല സേവനങ്ങളും അടുത്തിടെ അവതരിപ്പിച്ച അതിവേ​ഗ കണക്ടിവിറ്റിയ്ക്ക് അനുയോജ്യമല്ല എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനിടെയാണ് സര്‍ക്കാരിന്റെ പുതിയ നീക്കം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആപ്പിളിന്റെ ഐഫോണ്‍ 14 ലും സാംസങിന്റെ മിക്ക മുന്‍നിര ഫോണുകളിലും ഇന്ത്യയിലെ 5ജിയ്ക്ക് അനുയോജ്യമായ സോഫ്റ്റ്‌വെയര്‍ സംവിധാനങ്ങളില്ല.
ഇക്കാര്യം എയര്‍ടെല്‍ വെബ്‌സൈറ്റിനേയും ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെയും ഉദ്ധരിച്ച്‌ എന്‍ഡിടിവിയാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെ കുറിച്ച്‌ സംസാരിക്കാന്‍ ബുധനാഴ്ച യോ​ഗം ചേരും.

ടെലികോം ഐടി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ആപ്പിള്‍, സാംസങ്, വിവോ, ഷാവോമി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരോടും റിലയന്‍സ്, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികളോടും യോ​ഗത്തില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

5ജിയ്ക്ക് അനുയോജ്യമാവും വിധം സോഫ്റ്റ്‌വെയര്‍ അപ്‌ഗ്രേഡ് നടത്താന്‍ യോ​ഗത്തില്‍ കമ്പനികളോട് ആവശ്യപ്പെടും എന്നാണ് വിവരം. 5ജി സാങ്കേതിക വിദ്യയ്ക്ക് സമാനമല്ലാത്ത ഉപകരണങ്ങളിലെ സോഫ്റ്റ്‌വെയറുകള്‍ 5ജിയുടെ വ്യാപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. എയര്‍ടെല്‍ 5ജി ലഭിക്കുന്ന ഫോണുകളുടെ പട്ടികയില്‍ ആപ്പിള്‍ ഐഫോണ്‍ 12 മുതല്‍ 14 വരെയുള്ള മോഡലുകള്‍ സോഫ്റ്റ് വെയര്‍ അപ്ഗ്രേഡിന് കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.