കൊല്ലം ചവറയിൽ നാലര വയസുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ച നിലയിൽ

Spread the love

കൊല്ലം : ചവറയിൽ നാലര വയസുകാരൻ വീടിന് സമീപത്തുള്ള വെള്ളക്കെട്ടിൽ വീണു മരിച്ച നിലയിൽ.

video
play-sharp-fill

നീണ്ടകര താഴത്തുരുത്ത് പഴങ്കാലയിൽ (സോപാനം) അനീഷ് – ഫിൻല ദിലീപ് ദമ്പതികളുടെ ഏക മകൻ അറ്റ്ലാൻ അനീഷ് ആണ് മരിച്ചത്.

കുട്ടിയുടെ
മാതാപിതാക്കൾ യുകെയിലാണ്. അറ്റ്ലാൻ അമ്മയുടെ കുടുംബവീട്ടിൽ ആയിരുന്നു താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. നീണ്ടകര പരിമണത്തെ പ്ലേ സ്‌കൂളിൽ പഠിക്കുന്ന അറ്റ്ലാൻ, സ്‌കൂളിൻ്റെ വാഹനത്തിൽ വന്നിറങ്ങി അപ്പൂപ്പൻ ദിലീപിനൊപ്പം വീട്ടിലേക്കു വരുന്നതിനിടെയാണ് അപകടം ഉണ്ടായത്.

ഗേറ്റ് തുറന്ന് അകത്തു കയറിയപ്പോൾ കുട്ടി അപ്പൂപ്പന്റെ കൈ വിട്ട് വെളിയിലേക്ക് ഓടിപ്പോയി. കുട്ടിയുടെ ബാഗ് വീട്ടിൽ വച്ച ശേഷം ദിലീപ് കുട്ടിയെ അന്വേഷിച്ചപ്പോൾ കണ്ടെത്താനായില്ല.
തുടർന്ന് വീട്ടുകാരും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കൈത്തോട്ടിൽ വെള്ളക്കെട്ടിൽ വീണ നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. തുടർന്ന് ഉടൻ തന്നെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.