4 വർഷത്തെ ബിരുദ കോഴ്സ് : ആദ്യ ബാച്ച്‌ പൂര്‍ത്തിയാക്കും വരെ അധ്യാപക തസ്തികകള്‍ അതേപടി നിലനിര്‍ത്തുമെന്ന് സർക്കാർ

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്ബോള്‍ അധ്യാപക തസ്തികകള്‍ അതേപടി നിലനിര്‍ത്തുമെന്ന് സര്‍ക്കാരിന്‍റെ ഉറപ്പ്.

video
play-sharp-fill

ധനകാര്യ ഉന്നത വിദ്യാഭ്യസ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആദ്യ ബാച്ച്‌ പൂര്‍ത്തിയാക്കും വരെ നിലവിലെ സ്ഥിതി തുടരാനാണ് തീരുമാനം. നിലവിലെ ഗസ്റ്റ് അധ്യാപക തസ്തികകള്‍ അടക്കം തുടരാം. നാല് വര്‍ഷ ബിരുദ കോഴ്സുകള്‍ നടപ്പാക്കുമ്ബോള്‍ ജോലി ഭാരം കുറവ് വന്ന് അധ്യാപക തസ്തിക നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കെയാണ് മന്ത്രി തല ചര്‍ച്ചയും തുടര്‍ തീരുമാനവും.

തസ്തിക സംരക്ഷിക്കും വിധം അധ്യാപകരുടെ ജോലി ഭാരത്തില്‍ ക്രമീകരണം വരുത്തും. ഇതിനുള്ള വിശദമായ സര്‍ക്കാര്‍ ഉത്തരവും ഉടനുണ്ടാകും, സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ സുപ്രധാന നാഴികക്കല്ലെന്ന് വിശേഷിപ്പിച്ചാണ് നാലുവർഷ ബിരുദ പ്രോഗ്രാമുകള്‍ ജൂലൈ ഒന്നിന് തുടങ്ങുന്നത്. ‘വിജ്ഞാനോത്സവമെന്ന പേരില്‍ ക്യാമ്ബസുകളില്‍ ആഘോഷങ്ങള്‍ നടത്താനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group