
ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനെന്നു തെറ്റിദ്ധരിച്ച് ഭക്ഷണം ഓർഡർ ചെയ്തു : പോലീസുകാരനെ കണ്ടാൽ അറിയില്ലേ എന്ന് ചോദിച്ച് ക്രൂരമായി മർദ്ദിച്ചു; 4 പോലീസുകാർക്കെതിരെ യുവാവിന്റെ പരാതി
സ്വന്തം ലേഖിക
ആലപ്പുഴ: ടീഷർട്ട് ധരിച്ചു നിന്നയാളോട് ഹോട്ടൽ ജീവനക്കാരനാണെന്ന് കരുതി ഭക്ഷണം ഓർഡർ ചെയ്തു. പോലീസുകാരനെ കണ്ടാൽ അറിയില്ലെയെന്ന് ചോദിച്ച് എടത്വ സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ മർദിച്ചെന്ന് യുവാവ് ജില്ലാ പോലീസ് മേധാവിക്കു നൽകി. കൊടുപ്പുന്ന പരപ്പിൽ പി ഡി ശ്യാംകുമാർ(30) നൽകിയ പരാതി ചെങ്ങന്നൂർ ഡിവൈഎസ്പി അന്വേഷിക്കും.
വൈകിട്ട് ഏഴ് മണിയോടെ ഭക്ഷണം വാങ്ങാനായി എടത്വ പോലീസ് സ്റ്റേഷനു സമീപത്തെ ഹോട്ടലിൽ എത്തിയപ്പോഴായിരുന്നു സംഭവം. ടീഷർട്ട് ധരിച്ചതിനാൽ ഹോട്ടൽ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ചാണ് ഭക്ഷണം ഓർഡർ ചെയ്തത്. ഭക്ഷണം വാങ്ങി പുറത്തിറങ്ങിയപ്പോൾ പോലീസുകാരനെ കണ്ടാൽ അറിയില്ലെന്ന് ചോദിക്കുകയും ബൈക്കിന്റെ താക്കോൽ ഊരി വങ്ങുകയും ചെയ്തു. തുടർന്ന് ഒരു മുറിയിൽ കൊണ്ടുപോയി നാല് പോലീസുകാർ ചേർന്നു ഭിത്തിയിൽ ചേർത്തു നിർത്തി മർദിച്ചെന്നും ശ്യാംകുമാർ പരാതിയിൽ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി തന്നെ പോലീസുകാർ തിരുവല്ലയിലെ ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധന നടത്തി വിട്ടയച്ചു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷമാണ് ശ്യംകുമാർ ജില്ലാ പോലീസ് മേധാവിക്കു പരാതി നൽകിയത്.