വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 57കാരൻ പിടിയിൽ; 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ

Spread the love

മലപ്പുറം: വീട്ടില്‍ അതിക്രമിച്ച്‌ കയറി 48 കാരിയെ ലൈം​ഗികമായി പീഡിപ്പിച്ച 57കാരൻ പിടിയിൽ. നരിപ്പറമ്പ് സ്വദേശി നാരായണനാണ് പിടിയിലായത്. 12 വര്‍ഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. 2019 നവംബർ 28നാണ് കേസിനാസ്പദമായ സംഭവം.

video
play-sharp-fill

പ്രതി പരാതിക്കാരിയെ ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി ലൈം​ഗികമായി പീഡിപ്പിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. പിഴ അടച്ചാൽ അത് അതിജീവിതക്ക് നല്‍കും. അതിജീവിതക്ക് നഷ്ടപരിഹാരം നല്‍കാനായി ജില്ല ലീഗല്‍ സർവിസ് അതോറിറ്റിക്കും നിർദേശം നല്‍കിയിട്ടുണ്ട്.

പൊന്നാനി സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സണ്ണി ചാക്കോ, സബ് ഇന്‍സ്പെക്ടറായിരുന്ന ബേബിച്ചന്‍ ജോര്‍ജ്, അനില്‍ കുമാര്‍, എസ്.സി.പി.ഒ മഞ്ജുള എന്നിവരാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.കെ. സുഗുണ ഹാജരായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group