വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തുകയായിരുന്ന 48 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ

Spread the love

പാലക്കാട്: വാളയാറിൽ രേഖകളില്ലാതെ ബസിൽ കടത്തിക്കൊണ്ട് വന്ന 48 ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ.

video
play-sharp-fill

സ്വകാര്യ ബസില്‍ യാത്ര ചെയ്യുകയായിരുന്ന മഹാരാഷ്ട്ര സ്വദേശി ഗണേഷ് അശോക് ജാദവ് എന്നയാളാണ് പിടിയിലായത്. കോയമ്ബത്തൂരില്‍ നിന്ന് പാലക്കാടേക്ക് വരുകയായിരുന്ന സ്ലീപ്പർ എയർ ബസിലെ പരിശോധനയിലാണ് പണം പിടികൂടിയത്. ബാഗ് പരിശോധിച്ചപ്പോള്‍ 50,000 രൂപ വീതമുള്ള 96 കെട്ടുകളാണ് കണ്ടെത്തിയത്.

പണത്തിന്‍റെ ഉറവിടമോ കൊണ്ടു പോകുന്നതിന്‍റെ കാരണമോ അശോക് ജാദവ് വ്യക്തമാക്കിയില്ല. കൊട്ടാരക്കരയിലേക്കാണ് പോകുന്നതെന്ന് മാത്രമാണ് ഇയാള്‍ പറഞ്ഞത്. പ്രതിയെയും പണവും തുടർ നടപടികള്‍ക്കായി പാലക്കാട് അസിസ്റ്റന്‍റ് ഡയറക്ടർ ഓഫ് ഇൻകം ടാക്സ് ( ഇൻവെസ്റ്റിഗേഷൻ ) ഡിപ്പാർട്ടുമെന്‍റിന് കൈമാറി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിലെ എക്സൈസ് ഇൻസ്‌പെക്ടർ പ്രശാന്ത് പി ആർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) പ്രഭ ജി, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) മാരായ കെ പി രാജേഷ്, മനോജ്‌ പി എസ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.