video
play-sharp-fill

അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം; ചേർത്തലയിൽ 47കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം; ചേർത്തലയിൽ 47കാരന് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

Spread the love

സ്വന്തം ലേഖകൻ

ചേർത്തല: അയൽവാസിയായ ഒമ്പതു വയസുകാരിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ 47 വയസുകാരനു തടവും പിഴയും വിധിച്ച് കോടതി.

വീട്ടിൽ അച്ഛനും അമ്മയും പുറത്തു പോയ സമയം വീടിനടുത്ത് കളിച്ച് കൊണ്ടിരുന്ന പെൺകുട്ടിക്കു നേരേ അതിക്രമം നടത്തുകയായിരുന്നു പ്രതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ കണിയാം വെളിവീട്ടിൽ പ്രമീഷ് (അമ്പിളിക്കുട്ടൻ-47)-നെയാണ് ചേർത്തല ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി മൂന്നു വർഷം തടവിനും 25000 പിഴയും വിധിച്ചത്.

എസ്ഐമാരായ അമൃത് രംഗൻ, ജിജിൻ ജോസഫ്, സിപിഒ ആശ, പ്രിയ എന്നിവർക്കായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ടി. ബീന ഹാജരായി.