
കാറിൽ കടത്താൻ ശ്രമിച്ച 46 ലിറ്റർ വിദേശ മദ്യവുമായി ഭാര്യയും ഭർത്താവും എക്സൈസിന്റെ പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരം പള്ളിപ്പടിയിൽ വാഹനത്തില്‍ കടത്താൻ ശ്രമിച്ച ഇന്ത്യൻ നിർമ്മിത വിദേശ മദ്യം പിടികൂടി. അഗളി കൊട്ടമല സ്വദേശി പ്രദീഷിനെയും ഭാര്യ മീനയെയുമാണ് എക്സൈസ് പിടികൂടിയത്. മാരുതി എര്‍ട്ടിഗ കാറില്‍ നിന്നാണ് 46 ലിറ്റർ വിദേശ മദ്യം പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മണ്ണാർക്കാട് എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ വിഷ്ണു ബി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ഇവരെ ഒന്നും രണ്ടും പ്രതികളായി അറസ്റ്റ് ചെയ്തു അബ്കാരി നിയമ പ്രകാരം കേസെടുത്തു. ശിവരാത്രി ഉത്സവത്തോട് അനുബന്ധിച്ച് വില്‍പ്പനയ്ക്കായി വാങ്ങിയ മദ്യമാണ് പിടിച്ചെടുത്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0