ഇടുക്കി ജില്ലയിൽ ഇന്ന് 43 പേർക്ക് കൊവിഡ്: ജില്ലയിൽ വീണ്ടും കൊവിഡ് മരണം; ഒരാൾക്ക് രോ​ഗമുക്തി

Spread the love

സ്വന്തം ലേേഖകൻ

video
play-sharp-fill

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 43 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ 318 പേരാണ് നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 27 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 2 പേരുടെ രോ​ഗ ഉറവിടം വ്യക്തമല്ല. 2 പേർ വിദേശത്ത് നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേ സമയം ജില്ലയിൽ ഇന്ന് ഒരാൾ രോ​ഗമുക്തി നേടി. അയ്യപ്പൻകോവിൽ സ്വദേശിയായ നാരായണൻ (75) ആണ് ഇന്ന് ജില്ലയിൽ കൊവിഡ് ബാധിച്ചു മരിച്ചത്. ഇദ്ദേഹം തമിഴ്നാട്ടിൽ നിന്നുമെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1. ദേവികുളം സ്വദേശിനി (24). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
2. കഞ്ഞിക്കുഴി സ്വദേശി (45). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
3. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി (23). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച ഡോക്ടറുമായുള്ള സമ്പര്‍ക്കം.
4. കൊന്നത്തടി സ്വദേശി (44). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
5. കൊന്നത്തടി സ്വദേശി (38). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
6. രാജാക്കാട് സ്വദേശി (25). ജൂലൈ 17ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
7. രാജാക്കാട് സ്വദേശി (28). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
8. രാജാക്കാട് സ്വദേശി (55). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
9. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിയായ മൂന്നു വയസ്സുകാരന്‍. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
10. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (26). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
11. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (6). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
12. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (22). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തികളുമായുള്ള സമ്പര്‍ക്കം.
13. ഇടുക്കി മെഡിക്കല്‍ കോളേജിലെ ജീവനക്കാരന്‍ (39). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
14. ചെറുതോണി കൊച്ചു പൈനാവ് സ്വദേശിനി (55). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
15. ചെറുതോണി കൊച്ചു പൈനാവ് സ്വദേശി (25). ജൂലൈ 18 ന് കോവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
16. കരിമ്പന്‍ സ്വദേശി (64). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
17. കരിമ്പന്‍ സ്വദേശി (35). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
18. കരിമ്പന്‍ സ്വദേശി (58). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
19. ചെറുതോണി ഗാന്ധിനഗര്‍ കോളനി സ്വദേശിനി (58). ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
21. രാജാക്കാട് സ്വദേശി (27). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
22. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (58). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
23. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
24. തടിയമ്പാട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് (38). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.
25. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശിനി (65). ജൂലൈ 17 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പര്‍ക്കം.

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ

1. രാജാക്കാട് സ്വദേശി (34). രാജാക്കാട് ഗ്രാമപഞ്ചായത്തിലെ വോളന്റിയർ ആണ്.
2. പൈനാവ് ഗവ. എന്‍ജിനീയറിംഗ് കോളേജിലെ ജീവനക്കാരന്‍ (53).
വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ജൂലൈ ആറിന് ഒമാനില്‍ നിന്നും കൊച്ചിയിലെത്തിയ വാഴത്തോപ്പ് സ്വദേശിനി (56). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തില്‍ ആയിരുന്നു.
2. ജൂലൈ ഏഴിന് ദുബായിയില്‍ നിന്നും കൊച്ചിയിലെത്തിയ കഞ്ഞിക്കുഴി സ്വദേശി (51). കൊച്ചിയില്‍ നിന്നും ടാക്‌സിയില്‍ കഞ്ഞിക്കുഴിയിലെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ ആയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ:
1. ജൂലൈ ആറിന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ ചിന്നക്കനാല്‍ സ്വദേശി (56). തേനിയിൽ നിന്നും ഭാര്യയോടൊപ്പം ബൈക്കിന് വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. ജൂലൈ ഒമ്പതിന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി (18). (3&4) ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
3. ജൂലൈ ഒമ്പതിന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (38). (no. 2&4) ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. ജൂലൈ ഒമ്പതിന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശി . ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. ജൂലൈ ഒമ്പതിന് ഗൂഡല്ലൂർ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (40). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
6. ജൂലൈ ഒമ്പതിന് തമിഴ്‌നാട്ടില്‍ നിന്നുമെത്തിയ കരുണാപുരം സ്വദേശിനി (48). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
7. ജൂലൈ ഒമ്പതിന് മാതാവിനോടൊപ്പം ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (12).
8. ജൂലൈ ഒമ്പതിന് മകളോടൊപ്പം ഡിണ്ടിഗല്‍ നിന്നുമെത്തിയ കുമളി അട്ടപ്പാളം സ്വദേശിനി (30).
9. ഡല്‍ഹിയില്‍ നിന്നുമെത്തിയ മാങ്കുളം സ്വദേശിനി (22). സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് ആണ്.
10. ജൂലൈ പത്തിന് ഡല്‍ഹിയില്‍ നിന്നെത്തിയ നെടുങ്കണ്ടം സ്വദേശി (36). ഡൽഹിയിൽ നിന്നും ട്രെയിന് എറണാകുളത്ത് എത്തി അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
11. ജൂലൈ ആറിന് കമ്പത്ത് നിന്നുമെത്തിയ സേനാപതി സ്വദേശി (28).
12. ജൂലൈ ഒമ്പതിന് ഗൂഡല്ലൂര്‍ നിന്നുമെത്തിയ കുമളി സ്വദേശിനി (50). വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.