
ദുബായ്: സൗദിയിൽ ഉംറ തീർത്ഥാടക സംഘം സഞ്ചരിച്ച ബസ് കത്തി 42 പേർക്ക് ദാരുണാന്ത്യം. 43 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെയായിരുന്നു സംഭവം.
ഹൈദരാബാദ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപ്പിടിക്കുകയായിരുന്നു. 20 സ്ത്രീകളും 11 കുട്ടികളും മരിച്ചവരിൽ ഉൾപ്പെടും.
ബദറിനും മദീനക്കും ഇടയിലുളള മുഫറഹാത്ത് എന്ന സ്ഥലത്തുവെച്ചായിരുന്നു അപകടം. വിശാലമുള്ള റോഡ് ആയതുകൊണ്ടുതന്നെ അതിവേഗത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന പാതയായിരുന്നു ഇത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ തീർത്ഥാടക സംഘമാണ് അപകടത്തിൽപ്പെട്ടത്. തിരികെയുള്ള യാത്രയിലായതിനാൽ കൂടുതൽ പേരും ഉറക്കത്തിലായിരുന്നു. ഇത് ദുരന്തത്തിന്റെ ആഘാതം വർധിപ്പിച്ചതായാണ് വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group



