video
play-sharp-fill

20കാരിയുമായി ഒളിച്ചോടി ; വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് യുവതിയുടെ വീട്ടുകാർ ; 40 കാരനെ തല്ലിക്കൊന്നു ; മര്‍ദിച്ച് കൊലപ്പെടുത്തിയത് യുവതിയുടെ ബന്ധുക്കൾ ; ആറ് പേർ അറസ്റ്റിൽ ; 20പേര്‍ക്കെതിരെ കേസ്

20കാരിയുമായി ഒളിച്ചോടി ; വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് യുവതിയുടെ വീട്ടുകാർ ; 40 കാരനെ തല്ലിക്കൊന്നു ; മര്‍ദിച്ച് കൊലപ്പെടുത്തിയത് യുവതിയുടെ ബന്ധുക്കൾ ; ആറ് പേർ അറസ്റ്റിൽ ; 20പേര്‍ക്കെതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

ബംഗളൂരു: 20കാരിയുമായി ഒളിച്ചോടി വിവാഹം ചെയ്ത നാല്‍പ്പതുകാരനെ തല്ലിക്കൊന്നു. കര്‍ണാടകയലെ ചിത്രദുര്‍ഗ ജില്ലയിലാണ് സംഭവം. യുവതിയുടെ ബന്ധുക്കളാണ് മര്‍ദിച്ച് കൊലപ്പെടുത്തിയത്. സംഭവവുമായി ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 20പേര്‍ക്കെതിരെ കേസ് എടുത്തു.

കോണനൂര്‍ സ്വദേശിയായ മഞ്ജുനാഥ് ആണ് മരിച്ചത്. മഞ്ജുനാഥിന്റെ രണ്ടാം വിവാഹം ആയിരുന്നു ഇത്. ആദ്യഭാര്യ തൂങ്ങി മരിച്ചതിനെ തുടര്‍ന്ന് മഞ്ജുനാഥ് ജയിലില്‍ കിടന്നിരുന്നു. ജയിലില്‍ നിന്ന് പുറത്തെത്തിയതിന് പിന്നാലെയാണ് മഞ്ജുനാഥ് ഇരുപതുകാരിയുമായി പ്രണയത്തിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുപത് ദിവസം മുന്‍പാണ് ഒളിച്ചോടിയ ഇരുവരും ഹൊസഗുഡ്ഡ ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്. ഇതിന് പിന്നാലെ യുവതിയുടെ വീട്ടുകാര്‍ മഞ്ജുനാഥിനെ കൊല്ലാന്‍ പദ്ധതിയിട്ടു. വീട്ടില്‍ വിവാഹചടങ്ങുകള്‍ നടത്താമെന്ന് ഇരുവരെയും വീട്ടുകാര്‍ വിശ്വസിപ്പിച്ചു. അതിന് പിന്നാലെ യുവതിയെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. ബുധനാഴ്ച മഞ്ജുനാഥ് വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ വീട്ടുകാര്‍ ഇരുമ്പുവടിയും മറ്റും ഉപയോഗിച്ച് മര്‍ദിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

യുവാവിന്റെ മരണത്തിന് പിന്നാലെ, മഞ്ജുനാഥും യുവതിയും തമ്മിലുള്ള ഒരു ഓഡിയോ ക്ലിപ്പ് വ്യാപകമായി പ്രചരിച്ചു. വീട്ടിലെത്തി തന്നെ എത്രയും വേഗം കൊണ്ടുപോകണമെന്നും അല്ലാത്ത പക്ഷം താന്‍ ജീവനൊടുക്കുമെന്നും യുവതി പറയുന്നു. സംഭാഷണത്തിന്റെ അവസാനം താന്‍ വന്ന് കൂട്ടിക്കൊണ്ടുപോകാമെന്ന് അയാള്‍ സമ്മതിക്കുകയും ചെയ്യുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.