അമ്മയോടൊപ്പം റോഡ് മുറിച്ചുകടക്കവെ അമിത വേ​ഗതിയിലെത്തിയ ബൈക്കിടിച്ച് അപകടം; കോവളത്ത് നാലുവയസുകാരന് ദാരുണാന്ത്യം; നിർത്താതെപോയ ബൈക്കിനായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തിരുവനന്തപുരം: കോവളത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് നാലുവയസുകാരന് ദാരുണാന്ത്യം. ആഴാകുളം പെരുമനം എം എ വിഹാറിൽ ഷൺമുഖ സുന്ദരത്തിന്റെയും അഞ്ചുവിന്റെയും ഇളയ മകൻ യുവാൻ ആണ് മരിച്ചത്.

അമ്മക്കൊപ്പം കടയിൽ പോയി മടങ്ങിവരുന്നതിനിടയിൽ മുക്കോല ബൈപാസിൽ പോറോഡ് പാലത്തിനു സമീപത്തുവെച്ച് റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുകയായിരുന്നു യുവാനും അമ്മയും. ആ സമയം അമിത വേഗത്തിലെത്തിയ വാഹനം കുട്ടിയെ ഇടിച്ച് തെറിപ്പിച്ചു. സംഭവ കണ്ട് ഓടിയെത്തിയപ്പോൾ കുട്ടി ദൂരേ വീണ് കിടക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരാണ് പൊലീസിൽ അപകട വിവരം അറിയിച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സംഭവസ്ഥലത്ത് പൊലീസെത്തി പരിശോധന നടത്തിയപ്പോൾ കുട്ടിയെ ഇടിച്ചുതെറിപ്പിച്ച വാഹനത്തിന്റെ ചില ഭാഗങ്ങൾ ലഭിച്ചു. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ അപകടമുണ്ടായ വാഹനം കണ്ടെത്താൻ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.