കാട്ടിറച്ചിയുമായി നായാട്ടു സംഘം വനപാലകരുടെ പിടിയിൽ; ചുറ്റുപാടും വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ച നാലംഗ സംഘത്തെ പിടികൂടിയത് അതിസാഹസികമായി.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: വന്യമ്യഗങ്ങളുടെ കാട്ടിറച്ചിയുമായി നയാട്ടുസംഘം വനപാലരുടെ പിടിയിൽ. വനപാലകരെ കണ്ടതോടെ ചുറ്റുപ്പാടും വെടിവെച്ച് രക്ഷപ്പടാൻ ശ്രമിച്ച നാലംഗസംഘത്തെ സാഹസികമായാണ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്നും 50 കിലോ മ്ലാവിറച്ചിയും, തലചുമടായി കൊണ്ടുവന്ന മുള്ളപന്നിയും, നാടൻ തോക്കും, കത്തി കഠാരയടക്കമുള്ള ആയുധങ്ങളും കണ്ടെടുത്തു.

ഉടുംമ്ബുംചോല സൊസൈറ്റിമേട്ടിൽ പാലക്കമേൽ വീട്ടിൽ ബാബു(53), പാറപ്പുറത്ത് വീട്ടിൽ വക്കച്ചൻ (62), നിരവത്ത് പറമ്ബിൽ അനീഷ് (40), പൂപ്പാറ നെടുവാൻ കുഴി ജോർജ്ജ് (58) എന്നിവരെയാണ് ദേവികുളം റേഞ്ച് ഫോറസ്റ്റ് ഓഫീസർ എംഎസ് സുജീന്ദ്രനാഥിന്റെ നേത്യത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദേവികുളത്തെ ചോലവനങ്ങളിൽ നായാട്ടുസംഘം എത്തുന്നതായി വനപാലകർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചലിൽ ആണ് നായാട്ടു സംഘത്തെ പിടികൂടിയത്.