വിജയവാഡ: ആന്ധ്ര പ്രദേശിലെ വിജയവാഡയില്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറിനുളളില്‍ അബദ്ധത്തില്‍ കുടുങ്ങിയ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം.
വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പുറത്തിറങ്ങിയ കുട്ടികള്‍ റോഡരികില്‍ നിർത്തിയിട്ടിരുന്ന കാറില്‍ കയറുകയും അബദ്ധത്തില്‍ കാറ് ലോക്ക് ആവുകയുമായിരുന്നു.
തുടർന്ന് കാറിനുളളില്‍ കിടന്ന് കുട്ടികള്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. കുട്ടികളെ ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് കാറിനുളളില്‍ മരിച്ചു നിലയില്‍ കണ്ടെത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നിവരാണ് മരിച്ചത്. ചാരുമതിയും കരിഷ്മയും സഹോദരിമാരായിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ അവരുടെ സുഹൃത്തുക്കളും. കുട്ടികള്‍ കാറിനുള്ളില്‍ കയറിയ ശേഷം കാര്‍ ലോക്കാവുകയും കുട്ടികള്‍ അകത്ത് കുടുങ്ങുകയുമായിരുന്നു എന്നാണ് പൊലീസിന്‍റെ വെളിപ്പെടുത്തല്‍.