കിളിമാനൂരിൽ എംഡിഎംഎയുമായി നാലുപേർ പിടിയിൽ; പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Spread the love

തിരുവനന്തപുരം: എംഡിഎംഎയുമായി 4 യുവാക്കൾ പിടിയിൽ. ഇന്നലെ രാവിലെ ആയിരുന്നു സംഭവം.

video
play-sharp-fill

കിളിമാനൂർ ഭാഗത്തേക്ക് ആഡംബര കാറില്‍ സംഘം വരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് റൂറല്‍ ഡാൻസാഫ്‌ സംഘവും കിളിമാനൂർ പൊലീസും സംയുക്തമായി കിളിമാനൂർ ജംഗ്ഷനില്‍ നടത്തിയ നടത്തിയ വാഹന പരിശോധനയിലാണ് യുവാക്കള്‍ പിടിയിലായത്.

അനീഷ് (30), വിവേക് (31), മുഹമ്മദ് ഷാഹിൻ (23), സിയാദ് (36) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്നും 10.5 ഗ്രാമോളം എംഡിഎംഎ പിടികൂടി. ഇവർക്ക് ലഹരി വില്‍പനയടക്കം ഉണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാർക്കോട്ടിക്ക് സെല്‍ ഡിവൈഎസ്പി കെ. പ്രദീപ്, ആറ്റിങ്ങല്‍ ഡിവൈഎസ്പി മഞ്ജുലാല്‍, കിളിമാനൂർ ഇൻസ്‌പെക്ടർ ബി .ജയൻ സബ് ഇൻസ്‌പെക്ടർ അരുണ്‍, ഡാൻസാഫ് സബ്ബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, രാജീവൻ, ടീം അംഗങ്ങളായ റിയാസ്, ദിനോർ, നന്ദു, ലിജു എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു അറസ്റ്റ്.