
കൊല്ലം : വിലങ്ങറയിൽ കിണറ്റിൽ വീണു മൂന്നുവയസ്സുകാരൻ മരിച്ചു. വിലങ്ങറ സ്വദേശിയായ ബൈജു ധന്യ ദമ്പതികളുടെ മകൻ ദിലിൻ (3)ആണ് മരിച്ചത്.
കൊട്ടാരക്കര വിലങ്ങറ കിണറ്റിൻ മൂട്ടിലാണ് സംഭവം, കളിക്കുന്നുനിടെ കുട്ടി കിണറ്റിൽ വീഴുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ സമീപത്തുണ്ടായിരുന്ന പെയിന്റിങ് തൊഴിലാളികൾ എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ആഴമുള്ള കിണറായതിനാൽ രക്ഷാപ്രവർത്തനം നടത്താൻ സാധിച്ചിരുന്നില്ല തുടർന്ന് ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ഫയർഫോഴ്സ് എത്തി കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.