പുതുവത്സരം അടിച്ചുപൊളിക്കേണ്ടേ…! നേരെ തിരുനക്കരയിലേക്ക് പോര്….! തേര്‍ഡ് ഐ ന്യൂസിൻ്റെ എട്ടാം വാർഷികാഘോഷവും, തേർഡ് ഐ ന്യൂസും അച്ചായന്‍സ് ഗോള്‍ഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷവും ഡിസംബര്‍ 31ന് വൈകിട്ട് 7.00 മുതല്‍ തിരുനക്കരയിൽ; ആലപ്പുഴ ബ്ലൂ ഡയമണ്ട്സിൻ്റെ ഗാനമേള, കോഴിക്കോട് മെലോ മാനിയാക് ഫോക്ക് ബാൻഡിൻ്റെ മ്യൂസിക് വിൻഡ്, ഇന്ത്യൻ ചാർളി ചാപ്ളിൻ യോന കോയമ്പത്തൂരിന്റെ മാജിക് ഷോ, പാപ്പാഞ്ഞിയെ കത്തിക്കൽ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങള്‍; ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കനത്ത സുരക്ഷ ഒരുക്കി പോലീസും ; ആഘോഷങ്ങളുടെ പെരുമഴയിലേക്ക് പ്രവേശനം തികച്ചും സൗജന്യം !! കുടുംബമായി വരിക, സുരക്ഷിതമായി പുതുവത്സരം ആഘോഷിക്കുക…!

Spread the love

കോട്ടയം : തിരുനക്കരയപ്പൻ്റെ മണ്ണിൽ തകർപ്പൻ “മെഗാഷോ”യ്ക്ക് തിരിതെളിയാൻ ഇനി നിമിഷങ്ങൾ  മാത്രം. തേർഡ് ഐ ന്യൂസും അച്ചായൻസ് ഗോൾഡും ചേർന്നൊരുക്കുന്ന പുതുവത്സരാഘോഷം 2025 ഡിസംബർ 31ന് തിരുനക്കര മൈതാനത്ത് നടക്കും.

video
play-sharp-fill

വൈകുന്നേരം 7 മണി മുതൽ രാത്രി 12 മണി വരെയാണ് വിവിധ കലാപരിപാടികളുടെ അകമ്പടിയോടെ പുതുവത്സരത്തെ വരവേൽക്കാൻ അക്ഷരനഗരിയിൽ അരങ്ങൊരുങ്ങുന്നത്.

കോഴിക്കോട് മെലോ മാനിയാക് ഫോക്ക് ബാൻഡിൻ്റെ മ്യൂസിക് വിൻഡ്, ഇന്ത്യൻ ചാർളി ചാപ്ളിൻ യോന കോയമ്പത്തൂരിന്റെ മാജിക് ഷോ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പുഴ ബ്ലൂ ഡയമണ്ടിന്റെ ഗാനമേള, പാപ്പാഞ്ഞിയെ കത്തിക്കൽ തുടങ്ങി കണ്ണഞ്ചിപ്പിക്കുന്ന കലാപ്രകടനങ്ങൾക്ക് തിരുനക്കരയിൽ അരങ്ങുണരും. ഒപ്പം വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകളെ ആദരിക്കലും നടക്കും.

ആഘോഷ പരിപാടികൾ കണ്ട് ആസ്വദിക്കാൻ കോട്ടയത്തെ ഓരോരുത്തരേയും തിരുനക്കരയിലേക്ക് ഞങ്ങൾ ക്ഷണിക്കുകയാണ്.

ആഘോഷ പരിപാടികൾക്ക് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എ എൻ ഷംസീർ, മന്ത്രിമാരായ വി എൻ വാസവൻ,റോഷി അഗസ്റ്റിൻ,ഗവ. ചീഫ് വിപ്പ് ഡോ എൻ ജയരാജ്, എംപിമാരായ ജോസ് കെ മണി,അഡ്വ. ഫ്രാൻസിസ് ജോർജ്, എംഎൽഎമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവർ.

അപ്പോൾ ആരും മറക്കേണ്ട തിരുനക്കര മൈതാനത്ത് നടക്കുന്ന പരിപാടിയിലേക്ക് പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കും.