360 കോടിയുടെ ക്രമക്കേട്; ശ്രീധന്യ കണ്‍സ്ട്രക്ഷനില്‍ റെയ്ഡ് നടന്നതിനെ തുടർന്ന് കണ്ടെത്തിയ ക്രമക്കേടുകളുടെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ഉടൻ ഇഡിക്ക് കൈമാറും.
തിരുവനന്തപുരം : കണ്‍സ്ട്രക്ഷൻസിലെ റെയ്ഡ് നടന്നു. ശ്രീധന്യ ആദായനികുതി വകുപ്പ് വിവരങ്ങള്‍ ഇഡിക്ക് നല്‍കുന്നതാണ്. കണക്കില്‍ പെടാത്ത 360 കോടിയുടെ ഇടപാടുകളാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയത്.
ഇല്ലാത്ത ചെലവുകള്‍ കാണിച്ച് നികുതി വെട്ടിച്ച തുക, വിദേശത്തും റിയല്‍ എസ്റ്റേറ്റിലും നിക്ഷേപിച്ചെന്നും കണ്ടെത്തിയിട്ടുണ്ട്. ശ്രീധന്യ കണ്‍സ്ട്രക്ഷൻ കേന്ദ്രീകരിച്ച് നാലുദിവസമായിരുന്നു ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. വീടുകളിലും ഓഫീസുകളിലും നടത്തിയ പരിശോധനയില്‍ ശ്രീധന്യ കണ്‍സ്ട്രക്ഷൻ്റെ ഇടപാടുകളില്‍ ക്രമക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്‍.
360 കോടിയുടെ ഇടപാടിന് വ്യക്തമായ കണക്കില്ലെന്നാണ് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞത്. കൂടുതല്‍ വിവരശേഖരണത്തില്‍ തുക ഇനിയും ഉയരാം. ഇല്ലാത്ത ചെലവുകള്‍ ഉള്‍പ്പെടുത്തി 120 കോടി വെട്ടിച്ചെന്നും കണ്ടെത്തലുണ്ട്. ബന്ധുക്കളുടെയും ജീവനക്കാരുടെയും പേരില്‍ ബില്ലുകള്‍ കെട്ടിച്ചമച്ചാണ് തുക വെട്ടിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുവരെ സാക്ഷ്യപ്പെടുത്താത്ത 100 കോടിയുടെ വിദേശനിക്ഷേപത്തിന്റെ തെളിവും കണ്ടെത്തി. നികുതി വെട്ടിച്ച തുക വിദേശനിക്ഷേപമാക്കിയെന്നാണ് പ്രാഥമിക വിവരം. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ പെടും വിധത്തിലുള്ള നിക്ഷേപമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ ഇഡിക്ക് കൈമാറുന്നത്. ഇതിന് മുമ്ബായി മുഴുവൻ പണത്തിന്റെയും കൂടുതല്‍ വിവരങ്ങള്‍ സ്ഥാപനത്തോട് ആവശ്യപ്പെടും. എത്ര കോടിയുടെ നികുതി വെട്ടിച്ചെന്ന പൂര്‍ണ്ണ വിവരം കണക്കെടുപ്പ് പൂര്‍ത്തിയായതിന് ശേഷം ഇഡിക്ക് കൈമാറും.
ശ്രീധന്യാ ഗ്രൂപ്പ് ഓഫ് കമ്ബനീസ് ഉടമ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ വീട്ടില്‍ നിന്നു് രണ്ട് കോടി രൂപയും കണ്ടെടുത്തിരുന്നു. നിരവധി ദേശീയപാത, സ്റ്റേറ് ട്രാൻസ്പോര്‍ട്ട് പ്രൊജക്ട് പദ്ധകളിലടക്കം മുൻനിര കരാറുകാരില്‍ ഒന്നാണ് ശ്രീധന്യ കണ്‍സ്ട്രക്ഷൻസ്. അതേ സമയം നികുതി വെട്ടിപ്പ് നടത്തിയില്ലെന്നാണ് ശ്രീധന്യാ ഗ്രൂപ്പിൻറെ വിശദീകരണം സാക്ഷ്യപ്പെടുത്താതെ പോയത് വിദേശത്ത് നഷ്ടത്തിലുള്ള രണ്ട് കമ്ബനികളുടെ വിവരങ്ങളാണെന്ന് ഗ്രൂപ്പ് ഓഫ് ചെയര്മാൻ കിളിമാനൂര്‍ ചന്ദ്രബാബൂ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
വാഹനങ്ങള്‍ വിറ്റ് കിട്ടിയ തുകയാണ് വീട്ടില്‍ നിന്നും കണ്ടെടുത്തതെന്നും വിശദീകരിച്ചു. ശ്രീധന്യക്കൊപ്പം പെരുമ്ബാവൂര്‍ ആസ്ഥാനമായ ഇകെകെ കണ്‍സ്ട്രക്ഷൻസിലും ആദായി നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. കണക്കില്‍പെടാത്ത 40 കോടിയുടെ ഇടപാടുകളാണ് സ്ഥാപനത്തില്‍ കണ്ടെത്തിയത്.