play-sharp-fill
പള്ളികളിലും ഉയരട്ടെ പെണ്‍ശബ്ദം..! യാക്കോബായ സഭയില്‍ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം; സുന്നഹദോസ് തീരുമാനം എല്ലാ പള്ളികളിലും നടപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി യാക്കോബായ സഭാ അധ്യക്ഷന്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ

സ്വന്തം ലേഖകന്‍

കൊച്ചി: യാക്കോബായ സഭയില്‍ ഭരണതലത്തില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം നല്‍കാന്‍ തീരുമാനം. 2016 ലെ സുന്നഹദോസ് തീരുമാനം എല്ലാ പള്ളികളിലും നടപ്പാക്കാന്‍ യാക്കോബായ സഭാ അധ്യക്ഷന്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍ദ്ദേശം നല്‍കി.

35 ശതമാനം പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്ക് നല്‍കുക. യാക്കോബായ സഭയിലെ എല്ലാ ഇടവകകളിലും അടുത്തുവരുന്ന വാര്‍ഷിക പൊതുയോഗങ്ങളിലും സഭാതലത്തിലും, ഭദ്രാസന തലത്തിലും, ഇടവക തലത്തിലുമുള്ള എല്ലാ സമിതികളിലും തെരഞ്ഞെടുപ്പ് നടത്തുമ്പോള്‍ 35 ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നാണ് നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചില ഭദ്രാസനങ്ങളില്‍ ഈ തീരുമാനം ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. എങ്കിലും ചിലയിങ്ങളില്‍ ഇക്കാര്യം ഇതേവരെ പരിഗണിച്ചിട്ടില്ല. പള്ളി വികാരിമാര്‍ക്ക് ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവ സര്‍ക്കുലറിലൂടെയാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.