play-sharp-fill
ലോക്ക് ഡൗൺ ലക്ഷ്യമിട്ട് മുണ്ടക്കയത്ത് ചാരായം വിൽപ്പന: ചാരായത്തിനായി തയ്യാറാക്കിയിരുന്ന 35 ലിറ്റർ കോട എക്‌സൈസ് പിടിച്ചെടുത്തു

ലോക്ക് ഡൗൺ ലക്ഷ്യമിട്ട് മുണ്ടക്കയത്ത് ചാരായം വിൽപ്പന: ചാരായത്തിനായി തയ്യാറാക്കിയിരുന്ന 35 ലിറ്റർ കോട എക്‌സൈസ് പിടിച്ചെടുത്തു

ക്രൈം ഡെസ്‌ക്

കോട്ടയം: ലോക്ക് ഡൗൺ കാലത്തെ വിപണി ലക്ഷ്യമിട്ട് മുണ്ടക്കയത്ത് തയ്യാറാക്കിയിരുന്ന കോട എക്‌സൈസ് സംഘം പിടിച്ചെടുത്തു നശിപ്പിച്ചു. പ്രതി എക്‌സൈസ് എത്തും മുൻപ് രക്ഷപെട്ടതിനാൽ ഇയാളെ പിടികൂടാൻ സാധിച്ചില്ല. 35 ലിറ്റർ കോടയാണ് ഇയാൾ വാറ്റുണ്ടാക്കുന്നതിനായി തയ്യാറാക്കി വച്ചിരുന്നത്.

കോരുത്തോട് വില്ലേജിൽ പൊട്ടംകുളം കരയിൽ കൊച്ചു തൈപ്പറമ്പിൽ വീട്ടിൽ എതുബോസി (26)ന്റെ വീട്ടിൽ നിന്നാണ് ചാരായം വാറ്റുന്നതിനായി തയ്യാറാക്കി വച്ചിരുന്ന കോട പിടിച്ചെടുത്തിരിക്കുന്നത്. കോട്ടയം എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ്് ആന്റ്് ആന്റി നാർക്കോട്ടിക്ക് സ്‌പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ വി.പി അനൂപിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയിഡ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്ക് ഡൗൺ വിപണി ലക്ഷ്യമിട്ട് പ്രതി വൻ തോതിൽ ചാരായം വാറ്റിയിരുന്നതായി എക്‌സൈസ് സംഘത്തിനു നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. എക്‌സൈസ് സർക്കിൾ ഇസസ്‌പെക്ടർ ടി.വി ദിവാകരനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ്.

പ്രിവന്റീവ് ആഫീസർ അജിത്ത് കുമാർ, സി.ഇ.ഒ. മാരായ പ്രവീൺ പി. നായർ, ലാലു തങ്കച്ചൻ, ജീമോൻ, കമ്മീഷണർ സ്‌ക്വാഡ് അംഗം കെ എൻ സുരഷ് കുമാർ വിജയരശ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.