ഇടുക്കി ജില്ലയിൽ ഇന്ന് 34_പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 25 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോ​ഗം; ഒരാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല; ഇന്ന് 20 പേർക്ക് രോ​ഗമുക്തി

ഇടുക്കി ജില്ലയിൽ ഇന്ന് 34_പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 25 പേർക്ക് ഇന്ന് സമ്പർക്കത്തിലൂടെ രോ​ഗം; ഒരാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല; ഇന്ന് 20 പേർക്ക് രോ​ഗമുക്തി

സ്വന്തം ലേഖകൻ

തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 374 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 2 പേർ വിദേശത്ത് നിന്നും 7 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 20 പേർ ഇന്ന് രോ​ഗമുക്തി നേടി.

ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1. മറയൂർ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥൻ (48).
2. കാന്തല്ലൂർ സ്വദേശി (55).
3. കരിങ്കുന്നം സ്വദേശിനി (34).
4. കട്ടപ്പന പുളിയൻമല സ്വദേശിനി (30).
5. കട്ടപ്പന പുളിയൻമല സ്വദേശിനി (11).
6. കട്ടപ്പന വെള്ളയാംകുടി സ്വദേശി (45).
7. കട്ടപ്പന വെള്ളയാംകുടി സ്വദേശിയായ എട്ടു വയസ്സുകാരൻ.
8. കുമളി സ്വദേശിയായ എട്ടു വയസ്സുകാരൻ.
9. മൂന്നാർ സ്വദേശി (36). മൂന്നാർ ആശുപത്രിയിലെ ഇലക്ട്രീഷ്യനാണ്.
10. പീരുമേട് സ്വദേശി (59).
11, 12 & 13. കോടിക്കുളം പറപ്പുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്നു പേർ. (പുരുഷൻ 46, 29. സ്ത്രീ 52).
14. രാജാക്കാട് സ്വദേശി (46).
15. ഉപ്പുതറ സ്വദേശി (50)
16. ഉപ്പുതറ സ്വദേശി (46)
17. ഉപ്പുതറ (55).
18. വണ്ണപ്പുറം സ്വദേശിനി (30).
19. വണ്ണപ്പുറം സ്വദേശിനി (73).
20. വണ്ണപ്പുറം സ്വദേശി (80).
21. വണ്ണപ്പുറം സ്വദേശിയായ മൂന്നു വയസ്സുകാരി.
22. കുളമാവ് സ്വദേശി (28)

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആന്റിജൻ പരിശോധനയിലൂടെ കൊവിഡ് സ്ഥിരീകരിച്ചവർ
23. കരിങ്കുന്നം സ്വദേശിനി (75).
24. വണ്ണപ്പുറം സ്വദേശിനി (33).
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
1. ഏലപ്പാറ സ്വദേശി (45). പാലക്കാട് ഡിപ്പോ കെഎസ്ആർടിസി ബസ് ഡ്രൈവർ ആണ്.

വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. കാഞ്ചിയാർ തൊവരയാർ സ്വദേശിനി (32). റിയാദിൽ നിന്നും കൊച്ചിയിലെത്തി. അവിടെ നിന്ന് ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
2. ദുബായിയിൽ നിന്നെത്തിയ വണ്ണപ്പുറം മുള്ളൻകുത്തി സ്വദേശി (55).

മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ
1. ജൂലൈ 13 ന് തമിഴ്‌നാട്ടിൽ നിന്നെത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (64, 63).
2. ഏലപ്പാറ സ്വദേശി (26). ജൂലൈ 14 ന് ബസിൽ ബാംഗ്ലൂരിൽ നിന്നും വാളയാറിൽ എത്തി. അവിടെ നിന്ന് ട്രാവലറിന് വീട്ടിലെത്തി.
3. ജൂലൈ 22 ന് ചെന്നൈയിൽ നിന്നുമെത്തിയ മറയൂർ സ്വദേശിനി (29).
4. ലഡാക്കിൽ നിന്നെത്തിയ പള്ളിവാസൽ സ്വദേശിയായ ആർമി ഓഫീസർ (28)
5. വെസ്റ്റ്‌ ബംഗാളിൽ നിന്നെത്തിയ പീരുമേട് സ്വദേശിനി (26)
6. ജൂലൈ 15 ന് ബാംഗ്ലൂരിൽ നിന്നെത്തിയ വണ്ടിപ്പെരിയാർ സ്വദേശി (32).
കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ഇടുക്കി സ്വദേശികളായ 20 പേർ ഇന്ന് രോഗമുക്തി നേടി.

ഇന്ന് രോഗമുക്തരായവർ:
1. ഉറവിടം വ്യക്തമല്ലാതെ കോവിഡ് സ്ഥിരീകരിച്ച ഇടുക്കി മെഡിക്കൽ കോളേജ് ജീവനക്കാരി (51)
2. ചെറുതോണി സ്വദേശിനി (49)
3. ഇടുക്കി ജോസ്പുരം സ്വദേശി (22)
4. മൂന്നാർ സ്വദേശി (29)
5. ഇരട്ടയാർ സ്വദേശി (36)
6. മുള്ളരിങ്ങാട് സ്വദേശി (30)
7. മുള്ളരിങ്ങാട് സ്വദേശി (32)
8. മുള്ളരിങ്ങാട് സ്വദേശി (48)
9. മുള്ളരിങ്ങാട് സ്വദേശി (28)
10. മുള്ളരിങ്ങാട് സ്വദേശി (38)
11. മുള്ളരിങ്ങാട് സ്വദേശിനി (59)
12. രാജാക്കാട് സ്വദേശിനി (52)
13. മരിയാപുരം സ്വദേശി (55)
14. പെരുവന്താനം സ്വദേശിനി (29)
15. രാജാക്കാട് സ്വദേശി (67)
16. രാജാക്കാട് സ്വദേശിനി (75)
17. വാഴത്തോപ്പ് സ്വദേശിനി (45)
18. മൂന്നാർ സ്വദേശിനി (31)
19. മൂന്നാർ സ്വദേശിനി (48)
20. തോപ്രാംകുടി സ്വദേശിനി (66)