
സ്വന്തം ലേഖകൻ
മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിക്കുന്ന ബേക്കറിയില്‍ നിന്ന് 33 ട്രേ ചീമുട്ട പിടിച്ചെടുത്തു.
ക്ലീൻ സിറ്റി മാനേജര്‍ സി കെ വത്സൻ, ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍ മുഹമ്മദ് ഇഖ്ബാല്‍, രാജീവൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് 33 ട്രേ നിറയെ ദുര്‍ഗന്ധം വമിക്കുന്ന ചീമുട്ടകള്‍ പിടിച്ചെടുത്തു നശിപ്പിച്ചത്. ഭക്ഷ്യോപയോഗത്തിനായി ബേക്കറിയില്‍ സൂക്ഷിച്ചിരുന്നവയാണ് ഇത്.
ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നല്‍കി. മുനിസിപ്പല്‍ ആക്‌ട് പ്രകാരം പിഴ, പ്രോസിക്യൂഷൻ നടപടികളും സ്വീകരിക്കുമെന്ന് നഗരസഭ സെക്രട്ടറി ജി മിത്രൻ അറിയിച്ചു.