സ്വന്തം ലേഖിക
തിരുവനന്തപുരം:തിരുവനന്തപുരം നഗരത്തില്‍നിന്ന് കാണാതായവരില്‍ മുപ്പതോളം കുട്ടികള്‍ ഇപ്പോഴും കാണാമറയത്ത്. 2000-ന് ശേഷമുള്ള കണക്കുകള്‍ പ്രകാരമാണിത്.ഇവരെപ്പറ്റി യാതൊരു സൂചനയും ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുകയാണ്. കുട്ടികളെ കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണങ്ങള്‍ ഏതാണ്ട് അവസാനിപ്പിച്ച മട്ടിലാണെന്നും വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അതേസമയം, തിരുവനന്തപുരം നഗരത്തില്‍നിന്ന് പ്രതിവര്‍ഷം നൂറിനടുത്ത് കുട്ടികളെ കാണാതാകുന്നുണ്ടെന്നാണ് കണക്ക്.
കുട്ടികളെ ഒന്നുകില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോകുകയോ, സ്വയം ഒളിച്ചോടുകയോ, ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരാകുകയോ, അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണങ്ങളാല്‍ കാണാതാവുകയോ ചെയ്യുകയാണ് പതിവ്. നിലവില്‍ ഒരു തെളിവും ലഭിച്ചിട്ടില്ലാത്ത മുപ്പതോളം കേസുകളില്‍ അധികവും 16 അല്ലെങ്കില്‍ 17 വയസ് പ്രായമുള്ളവരാണ്. ഒപ്പം ഇക്കൂട്ടത്തില്‍ പത്ത് വയസില്‍ താഴെ പ്രായമുള്ളവരും പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. നഷ്ടപ്പെട്ട മക്കള്‍ക്ക് വേണ്ടി വര്‍ഷങ്ങളായി മാതാപിതാക്കള്‍ കാത്തിരിക്കുന്നുണ്ടെങ്കിലും തിരോധനത്തെക്കുറിച്ച് അന്വേഷണ സംഘങ്ങള്‍ക്ക് കൃത്യമായൊരു മറുപടി ഇപ്പോഴും ലഭിച്ചിട്ടില്ല.ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള 503 മിസ്സിംഗ് കേസുകളിലും 344 (68%) സ്ത്രീകളും 189 പുരുഷന്മാരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ കേസുകളില്‍ വീണ്ടും അന്വേഷണം ആരംഭിക്കാനും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ചുമതല കൈമാറാനും നിലവില്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തെളിയിക്കപ്പെടാത്ത ഇത്തരം കേസുകള്‍ നിലനില്‍ക്കുമ്ബോഴും കാണാതാകുന്ന കുട്ടികളെ കണ്ടെത്തിയതില്‍ തിരുവനന്തപുരം പോലീസിന് മികച്ച ട്രാക്ക് റെക്കോര്‍ഡാണ് അവകാശപ്പെടാനുള്ളത്. 2020 മുതല്‍ നഗരത്തില്‍ രജിസ്റ്റര്‍ ചെയ്ത 32 തട്ടിക്കൊണ്ടുപോകല്‍ കേസുകളിലെ മുഴുവൻ കുട്ടികളെയും പോലീസ് കണ്ടെത്തിയിരിക്കുന്നു.
സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം, തിരുവനന്തപുരത്ത് കാണാതാകുന്ന പുരുഷൻമാരുടെയും ആണ്‍കുട്ടികളുടെയും എണ്ണത്തിന്‍റെ ഇരട്ടിയാണ് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും കണക്ക്. ഇതിനുകാരണം സ്ത്രീകള്‍ക്കും പെണ്‍കുട്ടികളുമിടയില്‍ വര്‍ധിച്ചുവരുന്ന സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനമാണെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.2020-ല്‍ കാണാതായ 531 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതില്‍ 381 (70%) സ്ത്രീകളും 180 പുരുഷന്മാരും ആയിരുന്നു. 2021-ല്‍ രജിസ്റ്റര്‍ ചെയ്ത 504 കേസുകളില്‍ 353 (70%) സ്ത്രീകളും 208 പുരുഷന്മാരുമാണ്. ഈ വര്‍ഷം നവംബര്‍ 30 വരെയുള്ള 503 മിസ്സിംഗ് കേസുകളിലും 344 (68%) സ്ത്രീകളും 189 പുരുഷന്മാരുമാണ് ഉള്‍പ്പെട്ടിട്ടുള്ളത്.