30 കോടി രൂപയുടെ ലഹരി മരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാരെ കൊച്ചിയിൽ ഡി.ആർ.ഐ സംഘം പിടികൂടി

Spread the love

കൊച്ചി : മുപ്പതുകോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്ബതിമാർ കൊച്ചിയില്‍ പിടിയിലായി. ടാൻസാനിയൻ സ്വദേശികളായ ദമ്ബതിമാരെയാണ് നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡി.ആർ.ഐ. സംഘം അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ചയാണ് ഇരുവരും ഒമാനില്‍നിന്നുള്ള വിമാനത്തില്‍ കൊച്ചിയിലെത്തിയത്. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആർ.ഐ. സംഘം ആലുവ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളില്‍ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്.

യുവാവിന്റെ വയറ്റില്‍നിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത് യുവാവിനെ കേസില്‍ റിമാൻഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവില്‍ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയില്‍ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദഹിക്കാത്ത തരത്തിലുള്ള ടേപ്പില്‍ പൊതിഞ്ഞ്  കാപ്സ്യൂള്‍ രൂപത്തിലാക്കിയാണ് ദമ്ബതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇത് കൊച്ചിയില്‍ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും കരുതുന്നു. സംഭവത്തില്‍ ഡി.ആർ.ഐ. വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.