ജമ്മുവിലെ ഏറ്റുമുട്ടൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാ സേന; ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി തിരച്ചിൽ തുടരുന്നതായി കശ്മീർ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

കാശ്ജമീർ: ജമ്മുവിലെ സിദ്രയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന 3 ഭീകരരെ വധിച്ചു. വാഹന പരിശോധനക്കിടെ ട്രക്കിൽ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇതിന് മറുപടിയായി സുരക്ഷാ സേനയും തിരിച്ചടിച്ചു. ഏറ്റുമുട്ടലിന് പിന്നാലെ പ്രദേശം വളഞ്ഞ സേന ഹൈവേയിലൂടെയുള്ള ഗതാഗതം നിരോധിച്ചു.

ഒളിവിൽ പോയ ട്രക്ക് ഡ്രൈവർക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് ജമ്മു കശ്മീർ പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ട്രക്കിന് തീപിടിച്ചതായും തീ അണയ്ക്കാൻ അഗ്നിശമനസേനയെ വിളിച്ചതായും പൊലീസ് പറഞ്ഞു. പുതുവർഷത്തിൽ ഭീതി പരത്താനായിരുന്നു ഭീകരരുടെ പദ്ധതിയെന്ന് വൃത്തങ്ങൾ പറയുന്നു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. സംഭവത്തിന് പിന്നാലെ സുരക്ഷാ ഏജൻസികൾ ജാഗ്രതയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group