
ഇയർഫോൺ ധരിച്ചു റെയിൽവേ ട്രാക്കിലിരുന്ന് പബ്ജി ഗെയിം കളിച്ചു: ട്രെയിൻ ഇടിച്ചു 3 വിദ്യാർത്ഥികൾ മരിച്ചു
പട്‌ന: റെയിൽവേ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിം കളിക്കുന്നതിനിടെ ട്രെയിൻ തട്ടി മൂന്ന് വിദ്യാർഥികൾ മരിച്ചു. ബീഹാർ സ്വദേശികളായ ഫർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. ബീഹാർ ചമ്പാരൻ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
ട്രാക്കിലിരുന്നു പബ്ജി കളിക്കുകയായിരുന്നു മൂവരും. ഇയർഫോൺ ധരിച്ചിരുന്നതിനാൽ ട്രെയിൻ വരുന്നത് അറിഞ്ഞില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം വിദ്യാർത്ഥികളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.
റെയിൽവേ ട്രാക്കുകൾ പോലെയുളള സ്ഥലങ്ങളിൽ അശ്രദ്ധമായി മൊബൈൽ ഗെയിമുകളും മറ്റും കളിക്കുന്നതിന്റെ അപകടത്തെ കുറിച്ച് കുട്ടികളെ മാതാപിതാക്കൾ ബോധവാന്മാരാക്കണമെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0