
സ്വന്തം ലേഖകൻ
കോയന്പത്തൂര്‍ : കുടിപ്പകയെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റു ചെയ്തു.
ഉക്കടം സതീഷ് (29), സുഭാഷ് (23), ഭാസ്കരന് (23) എന്നിവരാണ് കെന്പട്ടി കോളനി സന്തോഷിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം ഭക്ഷണം കഴിച്ച് ഹോട്ടലില്‍ നിന്നും ഇറങ്ങി വരികയായിരുന്ന സന്തോഷ്, സുരേഷ്, വസന്ത്, പ്രകാശ് എന്നിവരെ എതിരാളികളായ മുത്തു പാണ്ഡി, സൂര്യ, സുരേഷ്, സുഭാഷ്, ഭാസ്കരന് എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതില്‍ സന്തോഷ് മരിക്കുകയും,സുരേഷിന് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഉക്കടം പോലീസ് മൂന്നു പേരെ അറസ്റ്റുചെയ്യുകയായിരുന്നു.
മുഖ്യ പ്രതി മുത്തുപാണ്ഡി ഉള്‍പ്പെടെയുള്ളവര്‍ക്കായി അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.