play-sharp-fill
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  മൂന്നു ഷട്ടറുകൾ കൂടി തുറക്കുന്നു; 1299 ഘടനയടി വെള്ളം പുറത്തേക്ക്; പെരിയാറിൽ ജലനിരപ്പ് ഉയരും

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്നു ഷട്ടറുകൾ കൂടി തുറക്കുന്നു; 1299 ഘടനയടി വെള്ളം പുറത്തേക്ക്; പെരിയാറിൽ ജലനിരപ്പ് ഉയരും


സ്വന്തം ലേഖകൻ

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പു താഴ്ത്തുന്നതിന് സ്പിൽവേയുടെ മൂന്നു ഷട്ടറുകൾ കൂടി തുറക്കാൻ തമിഴ്‌നാട് തീരുമാനിച്ചു. നിലവിൽ തുറന്നിട്ടുള്ള മൂന്നു ഷട്ടറുകൾ കൂടുതൽ ഉയർത്തിയിട്ടും ജലനിരപ്പ് പ്രതീക്ഷിച്ച അളവിൽ താഴാത്ത സാഹചര്യത്തിലാണ് തീരുമാനം.

നാൽപ്പതു സെന്റിമീറ്റർ വീതമാണ് മൂന്നു ഷട്ടറുകൾ ഉയർത്തുക. 1,5,6 ഷട്ടറുകൾ നാലു മണിക്കാണ് ഉയർത്തുക. ഇതോടെ ആകെ തുറന്ന ഷട്ടറുകളുടെ എണ്ണം ആറാവും. 1299 ഘനയടി വെള്ളം ഒഴുക്കിക്കളയാനാണ് തമിഴ്‌നാട് തീരുമാനിച്ചിട്ടുള്ളത്. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഇനിയും ഉയരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം തുറന്ന മൂന്നു ഷട്ടറുകൾ ഇന്നു രാവിലെ 70 സെന്റിമീറ്ററായിട്ടാണ് ഉയർത്തിയത്. ഇതുവഴി സെക്കൻഡിൽ 1675 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്.നേരത്തെ ഷട്ടറുകൾ 30 സെന്റിമീറ്റർ ഉയർത്തി 825 ഘനയടി വെള്ളമാണ് ഒഴുക്കിയിരുന്നത്. എന്നാൽ ജലനിരപ്പ് താഴാത്ത സാഹചര്യത്തിൽ കൂടുതൽ ജലം തുറന്നുവിട്ട് ജലനിരപ്പ് 138 അടിയിലെത്തിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു.അണക്കെട്ടിന്റെ അപ്പർ റൂൾ കർവ് ലെവൽ 138 അടിയാണ്.

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതോടെ, പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയരും. നേരത്തെ മുല്ലപ്പെരിയാർ തുറന്നതിനെ തുടർന്ന്, പെരിയാറിൽ ജലനിരപ്പ് ഒന്നരയടി ഉയർന്നിരുന്നു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് അധികൃതർ സൂചിപ്പിക്കുന്നത്. സ്ഥിതിഗതികൾ വിലയിരുത്താനായി മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വൈകീട്ട് ഉന്നതതലയോഗം ചേരും.

ജലനിരപ്പ് 139 അടിയിലേക്ക് ഉയരുകയാണ്. 138. 95അടിയാണ് നിലവിൽ അണക്കെട്ടിലെ ജലനിരപ്പ്. ഇന്നലെ രാവിലെ അണക്കെട്ട് തുറക്കുമ്പോൾ 138.80 അടിയായിരുന്നു ജലനിരപ്പ്. നിലവിൽ 138 അടിയാണ് അപ്പർ റൂൾ കർവ് ലെവൽ. അണക്കെട്ടിലേക്ക് 3160 അടി ജലം ഒഴുകിയെത്തുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2400 ക്യൂമെക്‌സ് ജലമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

അണക്കെട്ട് തുറന്നിട്ട് 24 മണിക്കൂർ കഴിഞ്ഞിട്ടും ജലനിരപ്പ് റൂൾ കർവ് ആയ 138 അടിയിലേക്ക് താഴാത്ത, സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകുകയോ, സ്പിൽവേ വഴി തുറന്നു വിടുകയോ ചെയ്യണമെന്ന് സംസ്ഥാന സർക്കാർ തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി തമിഴ്‌നാടിന് രേഖാമൂലം കത്തു നൽകിയതായും മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കിയിരുന്നു.

റൂൾ കർവിലേക്ക് ജലനിരപ്പ് എത്തിക്കണം. റൂൾ കർവിലേക്ക് എത്തിക്കാത്തത് ആശങ്ക ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.5000 ഘനയടി ജലം തുറന്നു വിട്ടാലും പെരിയാർ തീരത്ത് വലിയ പ്രശ്‌നം ഉണ്ടാകില്ല. പെരിയാർ തീരത്തെ ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ല. കൂടുതൽ വെള്ളം മുല്ലപ്പെരിയാർ നിന്ന് എത്തിയാലും ഇടുക്കി തുറക്കേണ്ടി വരില്ല. ജലനിരപ്പ് റൂൾ കർവിലേക്ക് താഴ്ത്താൻ കഴിയാത്തത് തമിഴ് നാടിന്റെ വീഴ്ച്ചയായി കാണണമെന്നും റോഷി അഗസ്റ്റിൻ അഭിപ്രായപ്പെട്ടു.