
കോട്ടയം: സൗജന്യ യൂറോളജി ക്യാമ്പുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ. നാളെ മുതൽ 15 വരെയാണ് ക്യാമ്പ്. പുരുഷന്മാരിലും സ്ത്രീകളിലും മൂത്രവ്യൂഹവുമായി ബന്ധപ്പെട്ട രോഗങ്ങൾ തിരിച്ചറിയുകയും ചികിത്സിക്കുകയും ചെയ്യുന്ന ഒരു വൈദ്യശാസ്ത്ര ശാഖയാണ് യൂറോളജി. കിഡ്നി (വൃക്ക), മൂത്രാശയം, പ്രോസ്റ്റേറ്റ്, ലിംഗം, അണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പലപ്പോഴും നമ്മൾ നിസാരമായി കണ്ടേക്കാം , എന്നാൽ അവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കും .
മൂത്രാശയം, പ്രോസ്റ്റേറ്റ്, ലിംഗം, അണ്ഡങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങൾക്കും ചികിത്സാ മാർഗങ്ങൾ , ശസ്‌ത്രക്രിയാ സംവിധാനങ്ങൾ, ശസ്ത്രക്രിയക്ക് ശേഷമുള്ള പരിചരണം എന്നിവ ഒരു യൂറോളജിസ്റ് ഉറപ്പുവരുത്തുന്നു.
കോട്ടയത്തെ പ്രശസ്ത യൂറോളജിയോസ്റ്റായ ഡോ. ആർ. ഗോപിയുടെ നേതൃത്ത്വത്തിൽ നടത്തപ്പെടുന്ന ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷനോടൊപ്പം ലാബ്, റേഡിയോളജി സേവങ്ങൾക്ക് 20 % ഇളവുകളും തുടർ ചികിത്സകൾക്ക് പ്രത്യേക ഇളവുകളും ലഭിക്കുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആഗസ്ററ് 19 മുതൽ 22 വരെ നടത്തപ്പെടുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുവാനായി മുൻകൂർ ബുക്ക് ചെയ്യേണ്ടതാണ്.
അപ്പോയ്ന്റ്മെന്റിനായി ഉടൻ വിളിക്കൂ 0482 220999