വി ടി ബൽറാമിന്‍റെ നോമിനിയെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ, ഐ വിഭാഗങ്ങൾ വി ടി ബൽറാം ഗ്രൂപ്പുമായി തർക്കം; തൃത്താല കോൺഗ്രസ് നേതൃ യോഗത്തിൽ കൂട്ടത്തല്ല്

Spread the love

പാലക്കാട്: തൃത്താല കോൺഗ്രസ് നേതൃ യോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി സി സി ഭാരവാഹി ആക്കിയതിലാണ് പ്രതിഷേധം.

വി ടി ബൽറാമിന്‍റെ നോമിനിയെ പാലക്കാട് ഡി സി സി സെക്രട്ടറിയായി നിയമിച്ചതിനെ ചൊല്ലി എ, ഐ വിഭാഗങ്ങൾ വി ടി ബൽറാം ഗ്രൂപ്പുമായി തർക്കമുണ്ടാകുകയായിരുന്നു.

ഡിസിസി പ്രസിഡന്‍റ് എ തങ്കപ്പന്‍റെയും കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ, കെപിസിസി നിർവാഹക സമിതി അംഗം സി വി ബാലചന്ദ്രൻ മാസ്റ്ററുടേയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ല് നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group