
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 29 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 291 ആയി. അതേസമയം 97 പേർ ജില്ലയിൽ കൊവിഡ് മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 24 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ ഒരാൾക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
1. ഒമ്പത് വയസ്സുകാരനായ അടിമാലി സ്വദേശി. ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
2. അടിമാലി സ്വദേശിനി (34). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
3. അടിമാലി സ്വദേശിനി (43). ജൂലൈ 19 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
4. ഇടവെട്ടി സ്വദേശി (17). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
5. വണ്ണപ്പുറം സ്വദേശി (38). ഏറ്റുമാനൂർ മാർക്കറ്റിലെ ലോറി ഡ്രൈവറാണ്. എറണാകുളത്ത് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
6. കീരിത്തോട് സ്വദേശി (34). മിൽമ ജീവനക്കാരനാണ്. ജൂലൈ 18 ന് കൊവിഡ് സ്ഥിരീകരിച്ച വാഴത്തോപ്പ് സ്വദേശിയുമായുള്ള സമ്പർക്കം.
7. കൊന്നത്തടി സ്വദേശിയായ നാല് വയസ്സുകാരൻ. ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
8. കൊന്നത്തടി സ്വദേശിനി (72). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
9. കൊന്നത്തടി സ്വദേശിനി (14). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
10. കൊന്നത്തടി സ്വദേശി (76). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
11. കൊന്നത്തടി സ്വദേശിനി (60). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
12. കൊന്നത്തടി സ്വദേശി (65). ജൂലൈ 22 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
13. രാജാക്കാട് സ്വദേശിയായ ആറു വയസ്സുകാരി. ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
14. രാജാക്കാട് സ്വദേശിനി (52). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
15. രാജാക്കാട് സ്വദേശിനി (32). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
16. രാജാക്കാട് സ്വദേശിനി (61). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
17. രാജാക്കാട് സ്വദേശി (23). ജൂലൈ 20 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
18. രാജാക്കാട് സ്വദേശി (27). ജൂലൈ 14 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
19. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (53). ജൂലൈ 23 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
20. വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (52). ജൂലൈ 23 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
21. കരിമ്പൻ സ്വദേശി (40). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
22. കരിമ്പൻ സ്വദേശി (12). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.
23. കരിമ്പൻ സ്വദേശിനി (33). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായുള്ള സമ്പർക്കം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
1. കരിങ്കുന്നം സ്വദേശിനി (65). ജൂലൈ 22 ന് ചികിത്സ ആവശ്യത്തിനായി കോട്ടയം കാരിത്താസ് ആശുപത്രിയിൽ പോയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. കമ്പത്ത് പോയി വന്ന കട്ടപ്പന സ്വദേശിയായ ലോറി ഡ്രൈവർ (53).
2. ജൂലൈ 16 ന് ചെന്നൈയിൽ നിന്നും കൊച്ചിയിലെത്തിയ മറയൂർ സ്വദേശിനി (29). കൊച്ചിയിൽ നിന്നും ടാക്സിയിൽ മറയൂരിലെത്തി കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
3. ജൂലൈ 17 ന് തമിഴ്നാട് ബോഡിനായ്ക്കന്നൂരിൽ നിന്നുമെത്തിയ പാമ്പാടുംപാറ സ്വദേശി (29). തമിഴ്നാട്ടിൽ നിന്നും ബൈക്കിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
4. ജൂലൈ 12 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശി (35). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.
5. ജൂലൈ 5 ന് തമിഴ്നാട്ടിൽ നിന്നുമെത്തിയ ഉടുമ്പൻചോല സ്വദേശിനി (24). ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ ആയിരുന്നു.