
ഷിക്കാഗോയില്‍ നിന്ന് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പോകുകയായിരുന്ന എല്‍എച്ച് 431 വിമാനത്തില്‍ സഹയാത്രികരെ കുത്തിപ്പരുക്കേല്‍പ്പിച്ച ഇന്ത്യന്‍ വിദ്യാര്‍ഥി പിടിയിൽ. ഹൈദരാബാദ് സ്വദേശിയായ പ്രണീത് കുമാര്‍ (28) ഉസിരിപ്പള്ളിയാണ് അറസ്റ്റിലായത്.
രണ്ട് കൗമാരക്കാരായ യാത്രക്കാരെ മെറ്റല്‍ ഫോര്‍ക്ക് ഉപയോഗിച്ച് പ്രവീൺ കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിമാനം ഉടനടി വഴിതിരിച്ച് വിടുകയും അടിയന്തരമായി ബോസ്റ്റണില്‍ ഇറക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.
യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രതി 17കാരനെ തോളിന്റെ ഭാഗത്ത് കുത്തിപ്പരുക്കേല്‍പ്പിച്ചത്. തുടര്‍ന്ന് 17കാരനായ മറ്റൊരു കുട്ടിയുടെ തലയുടെ പിന്‍ഭാഗത്തും കുത്തിപ്പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്ത് പ്രതിയെ എഫ്ബിഐ, മാസച്യുസിറ്റ്‌സ് സ്റ്റേറ്റ് പൊലീസ് എന്നിവരുടെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

