
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കോഴിക്കോട് സ്വദേശിയായ ആറ് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 28 വര്‍ഷവും ആറ് മാസവും കഠിന തടവും 60,000 രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കില്‍ ആറ് മാസം അധിക തടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. തിരുവനന്തപുരം പൂന്തുറ സ്വദേശി സെല്‍ജിയെ (23) ആണ് കോടതി ശിക്ഷിച്ചത്. പ്രത്യേക അതിവേഗ കോടതി ജഡ്ജി ആര്.
ജയകൃഷ്ണനാണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ മാതാവിന്റെ ബന്ധുവാണ് പ്രതി. മാതാവ് ചികിത്സയിലായതുകൊണ്ട് പഠനം മുടങ്ങാതിരിക്കാന്‍ കുട്ടിയെ തിരുവനന്തപുരത്തെ ബന്ധുവീട്ടിലാക്കുകയായിരുന്നു. തുടര്‍ന്ന് 2017 മുതല്‍ 2018വരെ കുട്ടിയെ പ്രതി നിരന്തരമായി പീഡിപ്പിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവം പുറത്തു പറയാതിരിക്കാന്‍ സെല്‍ജി കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നു. കുട്ടി വേനലവധിക്ക് നാട്ടിലെത്തിയപ്പോള്‍ സ്വാകാര്യ ഭാഗത്തെ മുറിവ് അമ്മയുടെ ശ്രദ്ധയില്‍പ്പെടുകയും പീഡന വിവരം പുറത്താവുകയുമായിരുന്നു.
കുട്ടിക്ക് അര്‍ഹമായ നഷ്ടപരിഹാരം സര്‍ക്കാര്‍ നഷ്ടപരിഹാര നിധിയില്‍ നിന്ന് നല്‍കണമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ ആര്.എസ്. വിജയ് മോഹന്‍ ഹാജരായി.



