
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ ഇന്ന് 28 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ രോഗം ബാധിച്ചവരുടെ എണ്ണം 215 ആയി. ഇന്ന് രോഗ സ്ഥിരീകരിച്ചവരിൽ21 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 13 പേരുടെ രോഗ ഉറവിടെ വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്നും 2 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അതേസമയം ജില്ലയിൽ ഇന്ന് ഏഴു പേർ രോഗമുക്തി നേടി.
ഇന്ന് വിദേശത്തു നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
1. ജൂലൈ 6 ന് ദോഹയിൽ നിന്നും കോഴിക്കോട് എത്തിയ അയ്യപ്പൻകോവിൽ സ്വദേശി (38). കോഴിക്കോട് നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
2. ജൂലൈ 5 ദുബായ് യിൽ നിന്നും കൊച്ചിയിലെത്തിയ ഇരട്ടയാർ സ്വദേശി (37). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
3. ജൂലൈ 7 ന് ദുബായ് യിൽ നിന്നും കൊച്ചിയിലെത്തിയ കരുണാപുരം സ്വദേശി (38). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
4. ജൂലൈ 5 ന് ഷാർജയിൽ നിന്നും കൊച്ചിയിലെത്തിയ രാജാക്കാട് സ്വദേശിനി (42). കൊച്ചിയിൽ നിന്നും ടാക്സിയിൽ വീട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
5. ജൂൺ 30 ന് ദുബായ് യിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ കൊക്കയാർ സ്വദേശി (24).

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കൊവിഡ് സ്ഥിരീകരിച്ചവർ
6 & 7. ജൂലൈ 5 ന് മധുരയിൽ നിന്നും കുമളി വഴി സ്വന്തം കാറിൽ എത്തിയ ചിന്നക്കനാൽ സ്വദേശികളായ ദമ്പതികൾ (56,44). വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു.
ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ
8. കഞ്ഞിക്കുഴി സ്വദേശിനി (36). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
9. കരിമ്പനിലെ ഹോട്ടൽ ജീവനക്കാരനായ അതിഥി തൊഴിലാളി. (54). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
10. കരിമ്പൻ സ്വദേശിനിയായ 3 വയസ്സുള്ള പെൺകുട്ടി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
11. കരിമ്പൻ സ്വദേശിനി (55). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
12. കരിമ്പൻ സ്വദേശിനി ആയ 6 വയസ്സുള്ള പെൺകുട്ടി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
13. കരിമ്പൻ സ്വദേശിനി (29). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
14. കരിമ്പൻ സ്വദേശിനി ആയ 9 വയസ്സുള്ള പെൺകുട്ടി. ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി സമ്പർക്കം.
15. ചെറുതോണി സ്വദേശിനി (29). ജൂലൈ 16 ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുമായി ദ്വിതീയ സമ്പർക്കം. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നു.
ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ
16. രാജാക്കാട് സ്വദേശി (28).
17. ഇടുക്കി മെഡിക്കൽ കോളേജിലെ ജീവനക്കാരി (51). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
18. കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ (40). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
19. കീരിത്തോട് ടൗണിലെ പച്ചക്കറി വ്യാപാരി (42). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
20. കീരിത്തോട് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ (41). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
21. കറി പൗഡർ വിതരണക്കാരനായ കീരിത്തോട് സ്വദേശി (39). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
22. കഞ്ഞിക്കുഴിയിൽ ഹയറിംഗ് സെന്റർ നടത്തുന്ന കഞ്ഞിക്കുഴി സ്വദേശി (42). രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല.
23. ചികിത്സക്കായി തിരുവനന്തപുരത്ത് പോയ വണ്ടിപ്പെരിയാർ സ്വദേശി (65). തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ശ്രവ പരിശോധന നടത്തിയത്.
24. രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ഓഫീസ് അറ്റൻഡന്റ് (34).
25. രാജാക്കാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ സ്റ്റാഫ് നഴ്സ് (39).
26. രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ പി.ആർ.ഒ (40).
27. രാജാക്കാട് സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ (42).
28. സേനാപതി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ (51).