ഇടുക്കി ജില്ലയിൽ ഇന്ന് 27 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; 21 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല; 30 പേർക്ക് രോഗമുക്തി
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി ജില്ലയിൽ 27 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 21 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അതേസമയം ജില്ലയിൽ ഇന്ന് 30 പേർ രോഗമുക്തി നേടി.
ഉറവിടം വ്യക്തമല്ലാതെ കൊവിഡ് സ്ഥിരീകരിച്ചവർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവികുളം സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (42)
പീരുമേട് സ്വദേശിനി (48)
ഇന്ന് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചവർ
കരുണാപുരം സ്വദേശിനികൾ (55, 7 വയസ്സ് )
കരുണാപുരം സ്വദേശി (80)
കുമാരമംഗലം സ്വദേശി (20)
കുമളി സ്വദേശി (24)
പാമ്പാടുംപാറ കല്ലാർ സ്വദേശിനി (47)
പാമ്പാടുംപാറ കല്ലാർ സ്വദേശി (49)
പുറപ്പുഴ സ്വദേശി (75)
തൊടുപുഴ സ്വദേശി (47)
തൊടുപുഴ ജില്ലാ ആശുപത്രി ജീവനക്കാരൻ (35)
ഉപ്പുതറ ചീന്തലാർ സ്വദേശികൾ (2, 6, 26)
ഉപ്പുതറ ചീന്തലാർ സ്വദേശിനികൾ (43, 25)
വാഴത്തോപ്പ് മഠത്തിലെ കന്യാസ്ത്രികൾ (53, 73, 57, 82, 58, 90).