വിവാഹാഭ്യര്‍ഥന നിരസിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ഡോക്ടറായ 26കാരി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ബിഹാറില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവാവിന്റെ ജനനേന്ദ്രിയം ഛേദിച്ച 26കാരി പൊലീസ് കസ്റ്റഡിയില്‍. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.

സരണ്‍ ജില്ലയില്‍ തിങ്കളാഴ്ചയാണ് സംഭവം. തുടര്‍ച്ചയായി വിവാഹാഭ്യര്‍ഥന നിരസിച്ചതാണ് പ്രകോപനത്തിന് കാരണമെന്നും പൊലീസ് പറയുന്നു. ഗുരുതരമായി പരിക്കേറ്റ 30കാരന്‍ വേദ് പ്രകാശ് ആണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വകാര്യ നഴ്‌സിങ് ഹോമില്‍ വച്ചാണ് സംഭവം നടന്നത്. ഇവിടത്തെ ഡോക്ടറായ 26കാരി നഴ്‌സിങ് ഹോമിലേക്ക് വിളിച്ചുവരുത്തിയ ശേഷം മരുന്ന് കുത്തിവെച്ച് യുവാവിനെ ബോധം കെടുത്തി. തുടര്‍ന്നാണ് കൃത്യം നിര്‍വഹിച്ചതെന്നും പൊലീസ് പറയുന്നു. സംഭവം ശേഷം യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരം അറിയിച്ചത്. തുടര്‍ന്ന് കൃത്യം ചെയ്യാന്‍ ഉപയോഗിച്ച കത്തി യുവതി പൊലീസിന് കൈമാറി.