
ഡൽഹി : പാർലമെൻ്റില്‍ 2025-26 സാമ്പത്തിക വർഷത്തിലേക്കുള്ള ബജറ്റ് അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.
ആദായനികുതി പരിധി 12 ലക്ഷം രൂപയായി ഉയർത്തിയത് ഉള്‍പ്പെടെ നിരവധി പ്രഖ്യാപനങ്ങളാണ് ഇത്തവണ ബജറ്റില്‍ നിർമല സീതാരാമൻ പ്രഖ്യാപിച്ചത്. അതുപോലെ ബജറ്റില്‍ ഏറ്റവും ശ്രദ്ധേയമായ വില കുടുന്നവയുടെയും കുറയുന്നവയുടെയും പട്ടിക പരിശോധിക്കാം. ചില ഉത്പനങ്ങളുടെ ഇറക്കുമതി തീരുവ വെട്ടിക്കുറച്ചതിനാലാണ് വില കുറയുകയ. അതോടൊപ്പം മറ്റ് ചില ഉത്പനങ്ങളുടെ വില ഉയരുകയും ചെയ്യും. ആ പട്ടിക പരിശോധിക്കാം.
വില കുറയുന്നവ

Whatsapp Group 1 | Whatsapp Group 2 |Telegram Group
1. ക്യാൻസർ രോഗങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള 42 ജീവൻ രക്ഷാമരുന്നുകളുടെയും വില കുറയും. ഇതില്‍ 36 ജീവൻ രക്ഷാമരുന്നുകളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഒഴിവാക്കി. ആറ് മരുന്നുകളുടെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറയ്ക്കുകയും ചെയ്തു.
2. മെഡിക്കല്‍ ഉപകരണങ്ങളുടെയും വില കുറയും
3. മൊബൈല്‍ ഫോണിൻ്റെ വില കുറയും. മൊബൈല്‍ ഫോണ്‍ നിർമാണത്തിനുള്ള ബാറ്ററിക്കുള്ള കസ്റ്റംസ് ഡ്യൂട്ടിയില്‍ ബജറ്റില്‍ ഇളവ് നല്‍കി.
4. സിങ്ക്, ലിഥിയം-അയണ്‍ ബാറ്ററികള്‍ക്ക് വില കുറയന്നതോടെ ഇലക്‌ട്രിക് വാഹനങ്ങളുടെ വില കുറയും.
5. ചെരുപ്പ്, ലെഥെർ തുടങ്ങിയ ഉത്പനങ്ങളുടെ വില കുറയും
6. ഹാൻഡ്ലൂം ഉത്പനങ്ങള്‍ ഇന്ത്യൻ നിർമിത തുണിത്തരങ്ങള്‍ക്കും വില കുറയും
7. മറ്റ് ധാതുക്കളുടെ വില കുറയും
വില കൂടുന്നവ
1. വിദേശത്ത് നിന്നും എത്തിക്കുന്ന മോട്ടോർ ബൈക്കുകള്‍
2. വില കൂടിയ ടിവികള്‍
3. ഫ്ലാറ്റ് സ്ക്രീൻ ടിവികള്‍, മറ്റ് ഡിസ്പ്ലെകളും
4. പ്രത്യേക നെയ്ത തുണിത്തരങ്ങള്‍