video

00:00

250 ലിറ്റർ കോടയും പത്തുലിറ്റർ ചാരായവുമായി ചെങ്ങളത്ത് രണ്ടു പേർ പിടിയിൽ: പിടിച്ചെടുത്തത് ഞായറാഴ്ച വിൽക്കാൻ വച്ചിരുന്ന ചാരായം

250 ലിറ്റർ കോടയും പത്തുലിറ്റർ ചാരായവുമായി ചെങ്ങളത്ത് രണ്ടു പേർ പിടിയിൽ: പിടിച്ചെടുത്തത് ഞായറാഴ്ച വിൽക്കാൻ വച്ചിരുന്ന ചാരായം

Spread the love

തേർഡ് ഐ ബ്യൂറോ

ചെങ്ങളം: സമ്പൂർണ ലോക്ക് ഡൗൺ ദിവസമായ ഞായറാഴ്ച വിൽക്കാൻ വച്ചിരുന്ന 250 ലിറ്റർ കോടയും പത്തു ലിറ്റർ ചാരായവുമായി രണ്ടേ പേരെ എക്‌സൈസ് സംഘം പിടികൂടി. കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് രണ്ടു പേരെ പിടികൂടിയത്.

ചെങ്ങളം പണിക്കശ്ശേരി ജോസഫ് കുര്യൻ (56)കൊത്തമനാശേരി അഖിൽ കെ.എസ് എന്നിവരെയാണ് പിടികൂടിയത് ഇടമനശ്ശേരി ക്ഷേത്രത്തിനു സമീപം ആളൊഴിഞ്ഞ വീട്ടിൽ വ്യാജ മദ്യം നിർമിച്ചു വില്പന നടത്തുകയായിരുന്നു ഇരുവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം എക്‌സൈസ് സർക്കിൾ ഇൻസ്പെക്ടർ മോഹനൻ നായർക്കു ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് എക്‌സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തിയത്. ഏറെനാളായി ഇവർ മദ്യവില്പന നടത്തുകയായിരുന്നു.

പ്രിവന്റിവ് ഓഫീസർ. ടി. സ് സുരേഷിന്റെ നേതൃത്വത്തിൽ സിവിൽ എക്‌സൈസ് ഓഫീസർമാരായ നിഫി ജേക്കബ്, സുജിത്. വി. സ്, അജിത്കുമാർ. കെ. വി എന്നിവരുടെ സംഘം ഇവരുടെ വീട് വളഞ്ഞു നടത്തിയ പരിശോധനയിലാണ് കോടയും വാറ്റും കണ്ടെത്തിയത്. എക്‌സൈസ് ഉദ്യോഗസ്ഥർ രെ കണ്ടു ഇവർ കിഴടങ്ങി.

വീട്ടിലെ പരിശോധനയിൽ വാറ്റു ഉപകരണങ്ങളും ഗ്യാസ് അടുപ്പും ഗ്യാസ് കുറ്റിയും പിടിച്ചെടുത്തു. അറസറ്റ്് പിന്നീട് രേഖപ്പെടുത്തും.