play-sharp-fill
ഉത്രാട ദിനത്തിൽ വിവാഹം ; വിവാഹശേഷം വീട്ടിലെത്തിയ വധു കിടപ്പുമുറിയില്‍ അഴിച്ചുവച്ച 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി ; വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

ഉത്രാട ദിനത്തിൽ വിവാഹം ; വിവാഹശേഷം വീട്ടിലെത്തിയ വധു കിടപ്പുമുറിയില്‍ അഴിച്ചുവച്ച 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷണം പോയി ; വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ

മലയിൻകീഴ് : വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ മാറനല്ലൂർ പൂന്നാവൂര്‍ സ്വദേശി ഗിലിന്റെ വിവാഹത്തിന് ഭാര്യ ഹന്ന അണിഞ്ഞിരുന്ന വളയും മാലയും ഉള്‍പ്പെടെയുളള ആഭരണങ്ങളാണ് മോഷണം പോയത്. ഇരുപത്തഞ്ച് പവനോളം ആഭരണങ്ങളാണ് കാണാതെ പോയതെന്നാണ് റിപ്പോർട്ട്.


ഉത്രാട ദിനത്തിലായിരുന്നു വിവാഹം. വിവാഹശേഷം വീട്ടിലെത്തിയ വധു, താൻ ധരിച്ചിരുന്ന ആഭരണങ്ങള്‍ കിടപ്പുമുറിയില്‍ അഴിച്ചുവച്ചു. അല്പം കഴിഞ്ഞ് വീടിന് തൊട്ടടുത്തുള്ള ഹാളില്‍ വിരുന്ന് സല്‍ക്കാരത്തിനായി പോയി. തിരിച്ചുവന്നപ്പോഴാണ് മാലയുള്‍പ്പടെയുള്ള ആഭരണങ്ങള്‍ കാണാനില്ലെന്ന് വ്യക്തമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വർണാഭരണങ്ങള്‍ നഷ്ടപ്പെട്ടെന്നുവെന്നുകാട്ടി വീട്ടുകാർ പിറ്റേന്ന് പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. അതിനിടെയാണ് ഇന്നുരാവില വീടിനു സമീപത്തായി ആഭരണങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറിനുള്ളില്‍ ആക്കിയ നിലയിലായിരുന്ന ആഭരണങ്ങളില്‍ ചിലത്. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. നഷ്ടപ്പെട്ട ആഭരണങ്ങള്‍ തിരികെ കിട്ടിയെങ്കിലും ഇതിനുപിന്നില്‍ പ്രവർത്തിച്ചതാരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല.

കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കൈക്കലാക്കണമെങ്കില്‍ വീടുമായി നല്ല അടുപ്പമുള്ളവർക്കേ കഴിയൂ എന്നാണ് പൊലീസ് നിഗമനം. എന്നാല്‍ മോഷണം നടത്തിയ ആളെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചില്ലെന്നും അന്വേഷണശേഷമേ എന്തെങ്കിലും പറയാനാവൂ എന്നുമാണ് പൊലീസ് പറയുന്നത്.